രഹസ്യ രേഖകൾ ചോർത്തി; ഇന്ത്യൻ വംശജനും യുഎസിലെ വിദേശനയ പണ്ഡിതനും പ്രതിരോധ വിദഗ്ധനുമായ ആഷ്‌ലി ടെല്ലിസ് അറസ്റ്റിൽ

വാഷിംങ്‌ടൺ: രഹസ്യ രേഖകൾ ചോർത്തിയതിനെ തുടർന്ന് ഇന്ത്യൻ വംശജനും യുഎസിലെ പ്രശസ്ത വിദേശനയ പണ്ഡിതനും പ്രതിരോധ വിദഗ്ധനുമായ ആഷ്‌ലി ടെല്ലിസ് അറസ്റ്റിൽ. ദേശീയ പ്രതിരോധവുമായി ബന്ധപ്പെട്ട രഹസ്യ രേഖകൾ അനധികൃതമായി കൈവശം വെച്ചതിനാണ് ആഷ്ലിയെ പോലീസ് അറസ്റ്റ് ചെയ്തത്. യുഎസ് പൗരന്മാരുടെ സുരക്ഷയ്ക്ക് ഗുരുതരമായ ഭീഷണി ഉയർത്തുന്ന കുറ്റകൃത്യമാണ് ടെല്ലിസ് നടത്തിയതെന്ന് യുഎസ് അറ്റോർണി, ലിൻഡ്സെ ഹാലിഗൻ പത്രകുറിപ്പിൽ വ്യക്തമാക്കി.

ആഷ്ലി ടെല്ലിസ് ദേശീയ പ്രതിരോധവുമായി ബന്ധപ്പെട്ട രഹസ്യ രേഖകൾ സുരക്ഷിത സ്ഥാനങ്ങളിൽ നിന്ന് കടത്തുകയും ചൈനീസ് ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തുവെന്നും യുഎസ് അറ്റോർണി ഓഫീസ് പറയുന്നു. ചാരവൃത്തി നടന്നതായി സൂചനകളൊന്നും ഇല്ലെങ്കിലും, ദേശീയ പ്രതിരോധവുമായി ബന്ധപ്പെട്ട രേഖകൾ കൈവശം വെച്ചത് ഫെഡറൽ സുരക്ഷാ പ്രോട്ടോക്കോളുകളുടെ ലംഘനമാണെന്നാണ് പ്രോസിക്യൂട്ടർമാരുടെ വാദം.

അതേസമയം, കുറ്റം തെളിയിക്കപ്പെട്ടാൽ, ടെല്ലിസിന് 10 വർഷം വരെ തടവും 2,50,000 ഡോളർ(2,21,84,225 രൂപ) പിഴയും ബന്ധപ്പെട്ട രേഖകൾ കണ്ടുകെട്ടുകയും ചെയ്യും. എന്നാൽ, ഇത് ആരോപണം മാത്രമാണെന്നും കുറ്റം തെളിയിക്കപ്പെടുന്നത് വരെ ടെല്ലിസിനെ നിരപരാധി കണക്കാക്കുമെന്നും സർക്കാർ വ്യക്തമാക്കി. വിഷയത്തിൽ അന്വേഷണ ഉദ്യോഗസ്ഥർ ആശയവിനിമയങ്ങളെക്കുറിച്ചും പരിശോധിക്കുന്നുണ്ടെന്നാണ് യുഎസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

അക്കാദമിക് രംഗത്തും നയരൂപീകരണ രംഗത്തും ഒരുപോലെ ശ്രദ്ധേയനായ ടെല്ലിസ് കാർനെഗീ എൻഡോവ്‌മെൻ്റ് ഫോർ ഇന്റർനാഷണൽ പീസിലെ സീനിയർ ഫെലോയും ടാറ്റാ ചെയർ ഫോർ സ്ട്രാറ്റജിക് അഫയേഴ്സുമാണ്. 64 കാരനായ ടെല്ലിസ് യുഎസ്-ഇന്ത്യ സിവിൽ ആണവ കരാർ ചർച്ച ചെയ്യുന്നതിൽ പ്രധാന പങ്കുവഹിച്ചുകൊണ്ട് അണ്ടർ സെക്രട്ടറി ഓഫ് സ്റ്റേറ്റ് ഫോർ പൊളിറ്റിക്കൽ അഫയേഴ്സിന്റെ സീനിയർ ഉപദേഷ്‌ടാവായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. പ്രസിഡന്റ് ജോർജ്ജ് ഡബ്ല്യു. ബുഷിൻ്റെ പ്രത്യേക സഹായിയായും സ്ട്രാറ്റജിക് പ്ലാനിങ് ആൻഡ് സൗത്ത് വെസ്റ്റ് ഏഷ്യയുടെ സീനിയർ ഡയറക്‌ടറായും ദേശീയ സുരക്ഷാ കൗൺസിലിലും ഉണ്ടായിരുന്നു.

India-Origin US Policy Expert Ashley Tellis Arrested Over Secret Documents

More Stories from this section

family-dental
witywide