വാഷിംഗ്‌ടൺ: ഇന്ത്യ-പാക് യുദ്ധത്തിൽ വെടിനിർത്തൽ ധാരണയായെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇരു രാജ്യങ്ങളുമായി അമേരിക്ക നടത്തിയ ചർച്ച വിജയിച്ചെന്നും പ്രസിഡന്റ് ട്രംപ് അവകാശപ്പെട്ടു. എന്നാൽ ഇക്കാര്യത്തിൽ ഇന്ത്യയും പാകിസ്ഥാനും ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നേ ഉള്ളു.
സമ്പൂർണവും അടിയന്തരവുമായ വെടിനിർത്തലെന്ന് ഇന്ത്യയും പാകിസ്ഥാനും സമ്മതിച്ചതായാണ് ട്രംപ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിൽ കുറിച്ചത്. അമേരിക്ക രാത്രി മുഴുവൻ നടത്തിയ ചർച്ചക്ക് ശേഷം ഇരു രാജ്യങ്ങളും വെടിനിർത്തലിന് ധാരണയായെന്നും അദ്ദേഹം കുറിച്ചു. സമാന്യ ബുദ്ധിയും വിവേകവും ഉപയോഗിച്ചതിന് ഇരു രാജ്യങ്ങൾക്കും ട്രംപ് നന്ദിയും പ്രകടിപ്പിച്ചു.
Tags:















