
സുനിൽ തൈമറ്റം
എഡിസൺ: ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക (ഐ പി സി എൻ എ) പതിനൊന്നാം മാധ്യമ സമ്മേളനത്തിന് ന്യു ജേഴ്‌സിയിലെ എഡിസണിൽ തിരിതെളിഞ്ഞു. ഐ പി സി എൻ എ ഫൌണ്ടിങ് പ്രസിഡൻ്റ് ജോർജ് ജോസഫ് തിരിതെളിച്ച് സമ്മേളനം ഉദ്ഘാടനം ചെയ്തു. ലോകം മുഴുവൻ നിരവധി മാറ്റങ്ങൾക്ക് സാക്ഷ്യവഹിക്കുകയാണ്. മാധ്യമരംഗവും നിരവധി മാറ്റങ്ങൾക്ക് വിധേയമായിക്കൊണ്ടിരിക്കുകയാണ്. മാറ്റങ്ങൾക്കൊപ്പം നമ്മളും മാറേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പാലക്കാട് എംപി വി കെ ശ്രീകണ്ഠൻ, റാന്നി എംഎൽഎ പ്രമോദ് നാരായൺ, ഐ പി സി എൻ എ ഭാരവാഹികളായ സുനിൽ ട്രൈസ്റ്റാർ (സാമുവൽ ഈശോ) പ്രസിഡന്റ്, ഷിജോ പൗലോസ് (സെക്രട്ടറി), വിശാഖ് ചെറിയാൻ ട്രഷറർ), സുനിൽ തൈമറ്റം (അഡ്വൈസറി ബോർഡ് ചെയർമാൻ), രാജു പള്ളത്ത് (പ്രസിഡന്റ് ഇലക്ട്-2026-27), അനിൽ കുമാർ ആറന്മുള (വൈസ് പ്രസിഡന്റ്), ആഷാ മാത്യു (ജോ. സെക്രട്ടറി), റോയ് മുളകുന്നം (ജോ. ട്രഷറർ), കോൺഫറൻസ് ചെയർമാൻ: സജി ഏബ്രഹാം, ജനറൽ കൺവീനർ തുടങ്ങിയവർ ഉദ്ഘാടന സമ്മേളനത്തിൽ പങ്കെടുത്തു. മാധ്യമപ്രവർത്തകനും ഐ പി സി എൻ എ ഭാരവാഹിയുമായ ഷോളി കുമ്പിളുവേലി സ്വാഗതം പറഞ്ഞു.
ചിത്രങ്ങൾ















ഇന്നത്തെ പരിപാടികൾ (ഒക്ടോബർ 10)
10.00 മണി മുതൽ 11.30 വരെ ഇന്റർ ആക്റ്റീവ് ഫോറം
മീഡിയ സെമിനാർ #1
Subj #1 -‘ഡീപ്പ്‌ഫേക്ക് ദൃശ്യ മാധ്യമങ്ങളെ എങ്ങനെ ബാധിക്കുന്നു’,
Subj #2 ‘ശതകോടീശ്വരന്മാർ കയ്യടക്കിയ മാധ്യമ ലോകം’,
Subj #3 ‘ലോകവാർത്തകൾ മലയാള മാധ്യമങ്ങളിലെ ഉള്ളടക്കത്തെ എങ്ങനെ സ്വാധീനിക്കുന്നു’,
Subj #4 ‘അമേരിക്കയിലും മാധ്യമങ്ങൾ സർക്കാരിനെ പേടിക്കുന്നു. സ്വതന്ത്ര മാധ്യമപ്രവർത്തനത്തിന്റെ കാലം കഴിഞ്ഞോ?’
എന്നീ വിഷയങ്ങളിലായിരിക്കും ചര്‍ച്ച.
ജോണി ലൂക്കോസ്, ലീൻ ജെസ്മാസ്, ഹാഷ്മി താജ് ഇബ്രാഹിം, സുജയ പാർവതി, അബ്‌ജോദ് വർഗീസ്, മോത്തി രാജേഷ്, കൃഷ്ണ കിഷോർ എന്നിവർ പാനലിസ്റ്റുകളായി പങ്കെടുക്കും.
ഹൂസ്റ്റൺ, ഡാലസ് ചാപ്റ്റർ പ്രസിഡന്റുമാരും അംഗങ്ങളും വേദിയിൽ സന്നിഹിതരാകും.
രാഷ്ട്രീയ നേതാക്കളെയും പ്രസംഗത്തിന് ക്ഷണിക്കും.