സുജ ജോർജിന്റെ നിര്യാണത്തിൽ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക അനുശോചിച്ചു

അനിൽ ആറന്മുള ( വൈസ് പ്രസിഡന്റ്, IPCNA )

ന്യൂയോർക്ക് : ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ മുൻ പ്രസിഡന്റ്റും പ്രഥമ സെക്രട്ടറിയും ആയിരുന്ന റെജി ജോർജിന്റെ പത്നി സുജ ജോർജിന്റെ (58) വേർപാടിൽ ഐ.പി.സി.എൻ.എ അഗാധമായ ദുഃഖം അറിയിച്ചു. മെറിക്ക് ഫാർമസ്യുട്ടിക്കൽസിൽ അസോസിയേറ്റ് ഡയറക്റ്റർ ആയിരുന്ന സുജ ജോർജിന്റെ അപ്രതീക്ഷിതമായ അന്ത്യം സംഘടനയിലെ സഹപ്രവർത്തകരെ ഏറെ ദുഃഖിപ്പിക്കുന്നതാണെന്നും റെജി ജോർജും മക്കളായ രോഹിത് ജോർജ്, റോഷ്‌നി ജോർജ് എന്നിവരും ബന്ധുക്കളും കടന്നു പോകുന്ന മഹാവ്യസനത്തിൽ ഐ.പി.സി.എൻ.എ യും പങ്കു ചേരുന്നുവെന്നും അറിയിച്ചു.

വേർപിരിഞ്ഞു പോയ ആത്മാവിനു നിത്യശാന്തി നേരുന്നു. ഈ ദുഃഖം താങ്ങാൻ ബന്ധുമിത്രാദികൾക്ക് കെൽപ്പ് ഉണ്ടാകട്ടെയെന്നും എന്ന് ഐ.പി.സി.എൻ. എ പ്രസിഡന്റ് സുനിൽ ട്രൈസ്റ്റാർ, അഡ്വൈസറി ബോർഡ് ചെയർമാൻ സുനിൽ തൈമറ്റം, സെക്രട്ടറി ഷിജോ പൗലോസ്, ട്രഷറർ വിശാഖ് ചെറിയാൻ, നിയുക്ത പ്രസിഡന്റ് രാജു പള്ളത്, വൈസ് പ്രസിഡന്റ് അനിൽകുമാർ ആറന്മുള, ജോയിന്റ് സെക്രട്ടറി ആശ മാത്യു, ജോയിന്റ് ട്രെഷറർ റോയ് മുളകുന്നം, കോൺഫറൻസ് ചെയർമാൻ സജി എബ്രഹാം എന്നിവർ പ്രാർത്ഥനാപൂർവ്വം അറിയിച്ചു.

More Stories from this section

family-dental
witywide