‘പാകിസ്ഥാന്‍റെ ആഭ്യന്തര പ്രശ്നങ്ങൾക്ക് ഉത്തരവാദി ഇന്ത്യയല്ല, വ്യാജപ്രചരണം വിലപ്പോകില്ല’, സ്കൂൾ ബസ് ആക്രമണത്തിലെ ആരോപണം തള്ളി വിദേശകാര്യ മന്ത്രാലയം

ഡൽഹി: പാകിസ്ഥാനിലെ ബലോചിസ്ഥാനിൽ സ്കൂൾ ബസ്സിന് നേരെയുണ്ടായ ആക്രമണത്തിൽ ഇന്ത്യക്ക് പങ്കുണ്ടെന്ന ആരോപണം തള്ളി വിദേശകാര്യമന്ത്രാലയം. പാകിസ്ഥാന്‍റെ ആരോപണത്തിന് ഒരു അടിസ്ഥാനവുമില്ലെന്ന് ഇന്ത്യ വ്യക്തമാക്കി. ഇന്ന് രാവിലെ ഉണ്ടായ ആക്രമണത്തിൽ നാല് കുട്ടികളും ബസ് ഡ്രൈവറും അസിസ്റ്റന്‍റും കൊല്ലപ്പെട്ടിരുന്നു. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളോട് അനുശോചനം അറിയിക്കുന്നതായി വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. പാകിസ്ഥാൻ ആഭ്യന്തരപ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നതിലെ പരാജയം മറ്റുള്ളവരുടെ മേൽ കെട്ടി വയ്ക്കുകയാണെന്നും ഇന്ത്യ ചൂണ്ടികാട്ടി. പാകിസ്ഥാന്‍റെ ആഭ്യന്തര പ്രശ്നങ്ങൾക്ക് ഉത്തരവാദി ഇന്ത്യയല്ലെന്നും ഇത്തരം വ്യാജപ്രചാരണങ്ങൾ പുറംലോകത്ത് വിലപ്പോകില്ല എന്നും ഇന്ത്യ വ്യക്തമാക്കി.

More Stories from this section

family-dental
witywide