ട്രംപിന്റെ വാദങ്ങള്‍ പരസ്യമായി തളളി ഇന്ത്യ, അമേരിക്കയുമായി വ്യാപാരം ചര്‍ച്ചയായിട്ടില്ല, കശ്മീരിൽ മൂന്നാംകക്ഷി ഇടപെടല്‍ അനുവദിക്കില്ലെന്നും വിദേശകാര്യ വക്താവ്

കശ്മീര്‍ വിഷയത്തില്‍ മൂന്നാംകക്ഷി ഇടപെടല്‍ അനുവദിക്കില്ലെന്ന് വ്യക്തമാക്കി കേന്ദ്ര വിദേശകാര്യ വക്താവ് രണ്‍ധീര്‍ ജയ്‌സ്വാള്‍. കശ്മീരിലെ ഏക വിഷയം പാക് അധീന കശ്മീര്‍ ഇന്ത്യയ്ക്ക് കൈമാറുക എന്നതാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ ശക്തി മനസിലാക്കിയാണ് പാകിസ്ഥാന്‍ സൈന്യം നീക്കം നിര്‍ത്തിയത്. ചര്‍ച്ച നടന്നത് ഇരുരാജ്യങ്ങളിലെയും ഡിജിഎംഒ തലത്തില്‍ മാത്രമെന്നും വിദേശകാര്യ വക്താവ് അറിയിച്ചു. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വാദങ്ങള്‍ തളളിയ ഇന്ത്യ, വെടിനിര്‍ത്തലില്‍ മധ്യസ്ഥ ചര്‍ച്ച ഉണ്ടായിട്ടില്ലെന്നും പറഞ്ഞു.

അമേരിക്ക നടത്തിയ സംഭാഷണത്തില്‍ വ്യാപാരം ചര്‍ച്ചയായിട്ടില്ല. പാകിസ്ഥാന്റെ ആണവായുധ ഭീഷണി ഇന്ത്യയുടെ അടുത്ത് വിലപ്പോവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പാകിസ്ഥാന്‍ നിയമവിരുദ്ധമായി കൈവശം വെച്ചിരിക്കുന്ന ഇന്ത്യന്‍ പ്രദേശം വിട്ടുകിട്ടുക എന്നതാണ് നിലവിലുള്ള കാര്യം. ടിആര്‍എഫിനെ ഭീകര സംഘടനയാക്കി പ്രഖ്യാപിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടതായും രണ്‍ധീര്‍ ജയ്‌സ്വാള്‍ പറഞ്ഞു. ആവശ്യം ഐക്യരാഷ്ട്ര സഭയെ അറിയിക്കും. ഓപ്പറേഷന്‍ സിന്ദൂറില്‍ പാകിസ്ഥാന്‍ ഭയന്നു. ഇന്ത്യയുടെ ശക്തി മനസിലാക്കി പാകിസ്ഥാന്‍ പിന്‍മാറുകയായിരുന്നു എന്നും രണ്‍ധീര്‍ ജയ്‌സ്വാള്‍ പറഞ്ഞു.

More Stories from this section

family-dental
witywide