
ന്യൂഡൽഹി: ഏപ്രിൽ 22 ന് 26 സിവിലിയന്മാർ കൊല്ലപ്പെട്ട പഹൽഗാം ആക്രമണത്തിന് മറുപടിയായി, ഇന്ത്യൻ കരസേനയും നാവികസേനയും വ്യോമസേനയും പുലർച്ചെ 1:44 ന് പാകിസ്ഥാനിലെയും പാക് അധിനിവേശ കശ്മീരിലെയും തീവ്രവാദ കേന്ദ്രങ്ങളിൽ ചരിത്രപരമായ ഒരു ആക്രമണം നടത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ ഓപ്പറേഷൻ നിരന്തരം നിരീക്ഷിച്ചിരുന്നു.
#PahalgamTerrorAttack
— ADG PI – INDIAN ARMY (@adgpi) May 6, 2025
Justice is Served.
Jai Hind! pic.twitter.com/Aruatj6OfA
ഭീകരാക്രമണങ്ങൾ ആസൂത്രണം ചെയ്യുകയും സംവിധാനം ചെയ്യുകയും ചെയ്ത പാകിസ്ഥാനിലെയും പിഒകെയിലെയും താവളങ്ങൾ ഇന്ത്യ ആക്രമിച്ചു. ‘ഓപ്പറേഷൻ സിന്ധൂർ’ എന്ന പേരിൽ രാത്രിയിൽ നടത്തിയ കൃത്യതയാർന്ന ആക്രമണങ്ങളിൽ ആകെ ഒമ്പത് സ്ഥലങ്ങളിൽ സർജിക്കൽ സ്ട്രൈക് നടത്തി.
കോട്‌ലി, മുരിഡ്‌കെ, ബഹവൽപൂർ, ചക് അമ്രു, ഭീംബർ, ഗുൽപൂർ, സിയാൽകോട്ട് എന്നിവിടങ്ങളിലും മുസാഫറാബാദിലെ രണ്ട് കേന്ദ്രങ്ങളിലും ഇന്ത്യ ആക്രമണം നടത്തിയതായി പാകിസ്ഥാൻ ഡിജി ഐഎസ്‌പിആർ, ലഫ്റ്റനൻ്റ് ജനറൽ അഹമ്മദ് ഷെരീഫ് ചൗധരി പറഞ്ഞു.
ഹാഫിസ് സയീദ് നയിക്കുന്ന ഭീകരസംഘടനയായ ലഷ്‌കര്‍-ഇ-തൊയ്ബയുടെ ആസ്ഥാനമാണ് മുരിഡ്കെ. പാക് പഞ്ചാബ് പ്രവിശ്യയിലെ ബഹവല്‍പൂര്‍, മസൂദ് അസ്ഹറിന്റെ ജെയ്ഷ്-ഇ-മുഹമ്മദിന്റെയും താവളമാണ്. അഞ്ചിടത്ത് മിസൈല്‍ ആക്രമണമുണ്ടായെന്നും മൂന്നു പേര്‍ കൊല്ലപ്പെട്ടെന്നും 12 പേര്‍ക്ക് പരിക്കേറ്റതായും പാക് സൈന്യം സ്ഥിരീകരിച്ചിട്ടുണ്ട്.ഇന്ത്യ സൈനിക ആക്രമണങ്ങള്‍ നടത്തിയതായി സ്ഥിരീകരിച്ച പാകിസ്താന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് തിരിച്ചടിക്കുമെന്ന് പ്രതികരിച്ചു. ആറ് സ്ഥലങ്ങളിലായി 24 ആക്രമണങ്ങള്‍ നടന്നതായി പാകിസ്താന്‍ സ്ഥിരീകരിച്ചിട്ടുണ്ട്.
‘കൃത്യമായ രീതിയില്‍ ഉചിതമായി പ്രതികരിക്കുന്നു’ എന്നാണ് ആക്രമണത്തെ ഇന്ത്യന്‍ സൈന്യം എക്സ് പോസ്റ്റില്‍ വിശേഷിപ്പിച്ചത്. പാക് സൈനിക കേന്ദ്രങ്ങളെയല്ല, ഭീകര കേന്ദ്രങ്ങളാണ് സൈന്യം ലക്ഷ്യമിട്ടതെന്നും കൃത്യമായി സംയമനം പാലിച്ചുള്ള നടപടിയാണ് ഇന്ത്യയില്‍ നിന്നുണ്ടായതെന്നും സൈന്യം വ്യക്തമാക്കി. അതേസമയം കശ്മീരിലെ പൂഞ്ച്-രജൗരി മേഖലയിലെ ഭിംബര്‍ ഗലിയില്‍ പാക്സൈന്യം വെടിവെപ്പ് നടത്തിയതായി സൈന്യം അറിയിച്ചു.
ശ്രീനഗര്‍ , ജമ്മു, ലേ, ധരംശാല, അമൃത്സര്‍ വിമാനത്താവളങ്ങളും അടച്ചതായി അധികൃതർ അറിയിച്ചു.
India Strikes 7 Terror Bases In Pak and POK In Response To Pahalgam