ചൈന പണിവക്കുമോ? തിരിച്ചടിക്കാൻ ബ്രിക്സ് ഉച്ചകോടി തുടങ്ങും മുന്നേ നിലപാട് കടുപ്പിച്ച് ഇന്ത്യ; ‘പഹൽഗാം ഭീകരാക്രമണത്തെ അപലപിക്കണം’

റിയോ ഡി ജനീറോ: ബ്രസീലിലെ റിയോ ഡി ജനീറോയിൽ ഇന്ന് തുടങ്ങാനിരിക്കുന്ന ബ്രിക്സ് ഉച്ചകോടിയിൽ, പഹൽഗാം ഭീകരാക്രമണത്തെ അപലപിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യ ശക്തമായ നിലപാട് സ്വീകരിച്ചു. ഭീകരവാദത്തിന് പിന്തുണ നൽകുന്നവർക്കെതിരെ കർശനമായ താക്കീത് നൽകണമെന്ന് വ്യക്തമാക്കിയ ഇന്ത്യ, ഈ ആക്രമണം ബ്രിക്സിന്റെ സംയുക്ത പ്രഖ്യാപനത്തിൽ പരാമർശിക്കണമെന്ന് ആവശ്യപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് പങ്കെടുക്കുന്ന ഈ ഉച്ചകോടി അൽപസമയത്തിനകം ആരംഭിക്കും. പഹൽഗാം ആക്രമണത്തെ അപലപിക്കുന്നതിനെചൈന എതിർക്കുമെന്ന അഭ്യൂഹങ്ങൾ നിലനിൽക്കുന്നതിനിടെയാണ് ഇന്ത്യയുടെ ഈ ഉറച്ച നിലപാട്.

ഇറാൻ ഉൾപ്പെട്ട ബ്രിക്സ് സഖ്യം, ഇസ്രയേൽ-ഇറാൻ സംഘർഷത്തിൽ എന്ത് നിലപാട് സ്വീകരിക്കുമെന്നതും ഉച്ചകോടിയിലെ ഒരു പ്രധാന ചർച്ചാവിഷയമാണ്. ആദ്യം അംഗരാജ്യങ്ങൾ മാത്രം പങ്കെടുക്കുന്ന യോഗം നടക്കും. ശേഷം ഇന്ത്യൻ സമയം രാത്രി 10:30ന് ബ്രിക്സ് രാഷ്ട്രത്തലവൻമാരുടെ സംയുക്ത പ്രഖ്യാപനം പുറത്തുവരും. ഭീകരവാദത്തിനെതിരെയുള്ള ഇന്ത്യയുടെ ശക്തമായ നിലപാടും അന്താരാഷ്ട്ര സംഘർഷങ്ങൾക്കിടയിലെ ബ്രിക്സിന്റെ നയം എന്തായിരിക്കുമെന്നും ഈ പ്രഖ്യാപനം വ്യക്തമാക്കും.

More Stories from this section

family-dental
witywide