മോദിയുടെ ജനപ്രീതി കുറഞ്ഞു, സര്‍ക്കാരിന്റെ പ്രകടനത്തിലും അതൃപ്തിയെന്ന് ഇന്ത്യ ടുഡേ സര്‍വേ ഫലം

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയോടുള്ള ജനങ്ങളുടെ താത്പര്യം കുറയുന്നുവെന്ന് ഇന്ത്യ ടുഡേ ഓഗസ്റ്റില്‍ നടത്തിയ ‘സി വോട്ടര്‍ മൂഡ് ഓഫ് ദ് നേഷന്‍’ സര്‍വേ ഫലം. ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ നടത്തിയ മറ്റൊരു സര്‍വ്വേ ഫലവുമായി താരതമ്യം ചെയ്യുമ്പോള്‍ 6 മാസങ്ങള്‍ക്കു ശേഷം മോദിയുടെ ജനപ്രീതി കുറയുന്നുവെന്നാണ് റിപ്പോര്‍ട്ട്.

ഫെബ്രുവരിയിലെ സര്‍വേയില്‍ 62 ശതമാനം പേര്‍ മോദിയുടെ പ്രകടനം ‘മികച്ചത്’ എന്ന് അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ പുതിയ സര്‍വേയില്‍ ഇത് 58 ശതമാനമായി കുറഞ്ഞു. സര്‍വേയില്‍ പങ്കെടുത്തവരില്‍ 2.7 ശതമാനം പേര്‍ സര്‍ക്കാരിന്റെ പ്രകടനത്തില്‍ അതൃപ്തി പ്രകടിപ്പിക്കുകയും ചെയ്തു. എന്‍ഡിഎ സര്‍ക്കാരിന്റെ പ്രകടനത്തിലുള്ള വിശ്വാസ്യതയുടെ കാര്യത്തില്‍ ജനങ്ങളില്‍ വലിയ ഇടിവുണ്ടായിട്ടുണ്ട്. ഫെബ്രുവരിയില്‍ 62.1 ശതമാനം ആളുകള്‍ എന്‍ഡിഎയുടെ പ്രകടനം മികച്ചതെന്ന് അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ ആറുമാസത്തിനിപ്പുറം ഇത് കുത്തനെ ഇടിഞ്ഞു. 10 ശതമാനത്തിന്റെ കുറവാണ് ഉണ്ടായത്. 15.3 ശതമാനം ആളുകള്‍ എന്‍ഡിഎ സര്‍ക്കാരിനെ കുറിച്ച് അഭിപ്രായം പറയാനില്ലെന്ന് വ്യക്തമാക്കി. ഫെബ്രുവരിയില്‍ ഇത് 8.6 ശതമാനമായിരുന്നു.

പുതിയ സര്‍വേയോട് പ്രതികരിച്ചവരില്‍ 34.2 ശതമാനം പേര്‍ നരേന്ദ്ര മോദിയുടെ മൂന്നാം ഭരണകാലത്തെ ഇതുവരെയുള്ള പ്രകടനം ‘മികച്ചത്’ എന്ന് വിലയിരുത്തി. ഫെബ്രുവരിയിലെ സര്‍വേയില്‍ 36.1 ശതമാനം പേരായിരുന്നു ഈ അഭിപ്രായം പറഞ്ഞത്. പ്രധാനമന്ത്രിയുടെ പ്രകടനം വളരെ മോശമാണെന്ന് അഭിപ്രായപ്പെട്ടത് 13.8 ശതമാനം ആളുകളാണ്.

More Stories from this section

family-dental
witywide