തദ്ദേശീയ ഉത്പാദനം വർധിപ്പിക്കാനും സുരക്ഷ ശക്തമാക്കാനും ലക്ഷ്യമിട്ട് ഇന്ത്യയും അമേരിക്കയും തമ്മിൽ 10 വർഷത്തെ പുതിയ പ്രതിരോധ കരാറിൽ ഒപ്പുവെച്ചു. മലേഷ്യയിൽ വെച്ച് പ്രതിരോധ വകുപ്പ് മന്ത്രി രാജ്‌നാഥ് സിംഗും യു.എസ്. പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്തുമാണ് കരാർ ഒപ്പിട്ടത്. ഇന്ത്യ-അമേരിക്ക പ്രതിരോധ പങ്കാളിത്തം കൂടുതൽ ശക്തമാക്കും. സാങ്കേതിക സഹകരണം, വിവര പങ്കിടൽ എന്നിവ മെച്ചപ്പെടുമെന്നും കരാർ ഒപ്പിട്ടു കൊണ്ട് പീറ്റ് ഹെഗ്സെത്ത് എക്സിൽ കുറിച്ചു.
വെെറ്റ് ഹൗസിൽ മുൻപ് നടന്ന യോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യു.എസ്. പ്രസിഡന്റ് ഡോണാൾഡ് ട്രംപും കരാറിൻ്റെ രൂപരേഖ അംഗീകരിച്ചിരുന്നു. രാജ്യാന്തര സഹകരണം മെച്ചപ്പെടുത്തുകയും, പ്രതിരോധ വ്യവസായ കൂട്ടായ്മ ശക്തിപ്പെടുത്തുകയും ചെയ്യാനുള്ള ശ്രമങ്ങളുടെ ഭാഗമാണ് പുതിയ കരാർ.
ഇന്ത്യയ്ക്കുള്ള പ്രധാന യുഎസ് പ്രതിരോധ വിൽപ്പനകൾ, ഇന്ത്യൻ വ്യവസായ സഹകരണം, Make in India പദ്ധതി എന്നിവയും യോഗത്തിൽ രാജ്‌നാഥ് സിംഗും ഹെഗ്സെത്തും ചര്‍ച്ച ചെയ്തു. തേജസ് ലൈറ്റ് കോമ്പാറ്റ് എയർക്രാഫ്റ്റിന് GE Aerospace F404 എൻജിനുകളുടെ വിതരണം വൈകിയ സാഹചര്യവും, HAL–GE Aerospace സഹകരണം F414 എൻജിനുകൾ ഇന്ത്യയിൽ നിർമ്മിക്കുന്ന പദ്ധതിയും ചർച്ച ചെയ്തു.
പുതിയ കരാറിൻ്റെ ഫലമായി പ്രതിരോധ ഉത്പാദനം വർധിക്കും. ഇറക്കുമതിയിൽ ആശ്രയം കുറയും. സാങ്കേതിക, വ്യവസായ, വിവര പങ്കിടൽ മെച്ചപ്പെടുകയും രാജ്യാന്തര സുരക്ഷ ശക്തമാകുകയും ചെയ്യും.
India, US sign 10-year defense deal to boost indigenous production, security















