
ന്യൂയോര്‍ക്ക് : പ്രതീക്ഷകളുടെ ചുവടുപിടിച്ച് ഇന്ത്യ – യു എസ് വ്യാപാര കരാര്‍ ചര്‍ച്ചകള്‍ക്കായി കേന്ദ്ര വാണിജ്യമന്ത്രി പിയുഷ് ഗോയല്‍ ഇന്ന് അമേരിക്കയില്‍. കരാര്‍ ചര്‍ച്ചകള്‍ ഇന്ന് ന്യൂയോര്‍ക്കില്‍ പുനരാരംഭിക്കും. ഇതിനായി പിയുഷ് ഗോയല്‍ നയിക്കുന്ന ഇന്ത്യന്‍ പ്രതിനിധി സംഘം ഇന്ന് ന്യൂയോര്‍ക്കിലെത്തും.
ഇരു രാജ്യങ്ങളും തമ്മില്‍ ഒരു വ്യാപാര കരാര്‍ ഉടന്‍ പ്രാവര്‍ത്തികമാക്കാനുള്ള ശ്രമങ്ങള്‍ സജീവമാണ്.
യു എസ് കോമേഴ്സ് സെക്രട്ടറി ഹൊവാര്‍ഡ് ലുട്‌നിക്ക്, യു എസ് വ്യാപാര പ്രതിനിധി ജേമിസണ്‍ ഗ്രിയര്‍, അസിസ്റ്റന്റ് വ്യാപാര പ്രതിനിധി ബ്രെന്‍ഡന്‍ ലിഞ്ച് എന്നിവര്‍ ചര്‍ച്ചകളുടെ ഭാഗമാകും.
സന്ദർശനത്തിന് മുന്നോടിയായി, കർഷകരെ സംരക്ഷിക്കുന്നതിനുള്ള ഇന്ത്യയുടെ പ്രതിബദ്ധത ഗോയൽ വീണ്ടും ഉറപ്പിച്ചു പറഞ്ഞു, ഏതൊരു വ്യാപാര സംഭാഷണത്തിലും അവരുടെ ക്ഷേമം ഒരു മുൻഗണനയാണെന്നും കാർഷിക മേഖലയിൽ ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.
“നമ്മുടെ വ്യാപാര ചർച്ചകളിൽ ഊർ കർഷകരുടെ ക്ഷേമം പ്രാഥമികമായിരിക്കും, നമ്മുടെ കർഷകരുടെ താൽപ്പര്യങ്ങളിൽ ഞങ്ങൾ ഒരിക്കലും വിട്ടുവീഴ്ച ചെയ്യില്ല” ഗോയൽ പറഞ്ഞു.
യുഎസ് അസിസ്റ്റന്റ് വ്യാപാര പ്രതിനിധി ബ്രെന്‍ഡന്‍ ലിഞ്ചും ഇന്ത്യൻ ഉദ്യോഗസ്ഥൻ രാജേഷ് അഗർവാളും തമ്മിൽ ന്യൂഡൽഹിയിൽ അടുത്തിടെ നടന്ന ഒരു കൂടിക്കാഴ്ചയെ തുടർന്നാണ് അമേരിക്കയിലെ തുടർ ചർച്ചകൾ നടക്കുന്നത്.