സഞ്ജുവും സൂര്യയും നിരാശപ്പെടുത്തി! പക്ഷെ കത്തി പടർന്ന് അഭിഷേക്, 54 പന്തിൽ 135: ഇന്ത്യക്ക് മുന്നിൽ മുട്ടുമടക്കി ഇംഗ്ലണ്ട്

മുംബൈ: ഇംഗ്ലണ്ടിനെതിരായ അഞ്ചാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് വമ്പന്‍ ജയം. 150 റണ്‍സിനാണ് ഇന്ത്യ പരമ്പരയിലെ അവസാന മത്സരം വിജയിച്ചത്. 248 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ട് 97 റണ്‍സിന് എല്ലാവരും പുറത്തായി. സ്‌കോര്‍ ഇന്ത്യ 247/9. ഇംഗ്ലണ്ട് 97/10.

മുഹമ്മദ് ഷമിക്ക് മൂന്നു വിക്കറ്റ്. വരുണ്‍ ചക്രവര്‍ത്തി, ശിവം ദൂബെ, അഭിഷേക് ശര്‍മ എന്നിവര്‍ക്ക് രണ്ട് വിക്കറ്റ് നേടി. ഇംഗ്ലണ്ട് നിരയില്‍ 55 റണ്‍സ് നേടിയ ഫില്‍ സാള്‍ട് ഒഴികെ ആര്‍ക്കും ശോഭിക്കാനായില്ല.അഭിഷേക് ശര്‍മയുടെ സെഞ്ചുറിയാണ് (54 പന്തില്‍ 135) വമ്പന്‍ സ്‌കോറിലേക്ക് നയിച്ചത്.

സഞ്ജു സാംസണ്‍ (16), സൂര്യകുമാര്‍ യദാവ് (2) എന്നിവര്‍ നിരാശപ്പെടുത്തി. ജോഫ്ര ആര്‍ച്ചര്‍ എറിഞ്ഞ ആദ്യ ഓവറില്‍ തന്നെ 16 റണ്‍സടിച്ചാണ് ഇന്ത്യ തുടങ്ങിയത്. ആര്‍ച്ചറുടെ ആ ഓവറില്‍ സഞ്ജു രണ്ട് സിക്സും മൂന്ന് ഫോറും നേടി. എന്നാല്‍ രണ്ടാം ഓവറിലെ അഞ്ചാം പന്തില്‍ സഞ്ജു, വുഡിനെതിരെ പുള്‍ ഷോട്ടിന് ശ്രമിച്ച സ്‌ക്വയര്‍ ലെഗില്‍ ക്യാച്ച് നല്‍കി മടങ്ങി. 30 റണ്‍സ് നേടിയ ശിവം ദുബെയാണ് ഇന്ത്യയുടെ അടുത്ത ടോപ് സ്‌കോറര്‍. ഒമ്പത് വിക്കറ്റുകള്‍ ഇന്ത്യക്ക് നഷ്ടമായി. ബ്രൈഡണ്‍ കാര്‍സെ ഇംഗ്ലണ്ടിന് വേണ്ടി മൂന്ന് വിക്കറ്റ് വീഴ്ത്തി.

More Stories from this section

family-dental
witywide