
ദുബായ്: 41 വർഷത്തെ ഏഷ്യ കപ്പ് ചരിത്രത്തിൽ ആദ്യമായി ഇന്ത്യയും പാകിസ്ഥാനും ഫൈനലിൽ ഏറ്റുമുട്ടിയപ്പോൾ ജയം ഇന്ത്യക്കൊപ്പം. ആവേശകരമായ കലാശപ്പോരിൽ അഞ്ച് വിക്കറ്റിൻ്റെ തകർപ്പൻ ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. 19.4 ഓവറിൽ ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു.
തിലക് വർമയും (69) ശിവം ദുബെയും (33), സഞ്ജു സാംസണും ചേർന്നാണ് ഇന്ത്യക്ക് ജയം ഒരുക്കിയത്, സ്കോർ 150-5 (19.4 ). നേരത്തെ ഇന്ത്യക്ക് 147 റൺസിൻ്റെ വിജയലക്ഷ്യമാണ് പാകിസ്ഥാൻ ഉയർത്തിയത്. 19.1 ഓവറിൽ 146 റൺസിന് പാകിസ്ഥാൻ ഓൾഔട്ടായിരുന്നു.
മറുപടി ബാറ്റിങ് ആരംഭിച്ച ഇന്ത്യക്ക് തുടക്കത്തിലേ കനത്ത ആഘാതമാണ് ഏറ്റത്. ഇന്ത്യ 18 ഓവറിൽ 130/ 4 എന്ന നിലയിലാണ് ബാറ്റിങ് തുടരുന്നത്. 20/ 3 എന്ന നിലയിൽ പതറിയ ഇന്ത്യയെ തിലകും സഞ്ജു സാംസണും ചേർന്ന് 57 റൺസിൻ്റെ കൂട്ടുകെട്ട് പടുത്തുയർത്തി രക്ഷപ്പെടുത്തി.
21 പന്തിൽ 24 റൺസെടുത്ത സഞ്ജുവിനെ (24) അബ്രാർ അഹമ്മദിൻ്റെ പന്തിൽ ഫർഹാൻ അനായാസമായി ക്യാച്ചെടുത്ത് പുറത്താക്കി. 12 റൺസിൽ നിൽക്കെ സഞ്ജു നൽകിയ ക്യാച്ച് പാക് താരം നിലത്തിട്ടിരുന്നു. സമ്മർദ്ദ ഘട്ടത്തിൽ സഞ്ജുവിൻ്റെ നാലാം വിക്കറ്റ് കൂട്ടുകെട്ട് നിർണായകമായിരുന്നു.