
ന്യൂയോർക്ക്: ഇന്ത്യൻ അമേരിക്കൻ മലയാളി അസോസിയേഷൻ ഓഫ് ലോങ്ങ് ഐലൻഡിന്റെ ഈ വർഷത്തെ ഓണാഘോഷം 14ന് നടക്കും. സന്തൂർ ഇന്ത്യൻ റസ്റ്ററൻ്റിൽ വച്ച് ഉച്ചയ്ക്ക് ഒരു മണി മുതൽ നാല് മണി വരെയാകും ഓണാഘോഷം നടക്കുകയെന്ന് പ്രസിഡന്റ് ബിജു ചാക്കോ അറിയിച്ചു.
ഓണഘോഷത്തിൽ ചെണ്ടമേളം, ശിങ്കാരി മേളം താലപ്പൊലിയുമായി മാവേലിയെ വരവേൽക്കും. അത്തപ്പൂക്കളം, തിരുവാതിരക്കളി, പുലിക്കളി തുടങ്ങിയ കലാ സാംസ്കാരിക പരിപാടികളുമുണ്ടാകും.
ഓണാഘോഷത്തിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി പ്രസിഡന്റ് ബിജു ചാക്കോ, വൈസ് പ്രസിഡൻ്റ് ഉഷ ജോർജ്, സെക്രട്ടറി ജോജി കുര്യാക്കോസ്, ട്രഷർ ബേബി കുര്യാക്കോസ്, ജോയിൻ്റ് സെക്രട്ടറി ജെസ്വിൻ ശാമുവേൽ എന്നിവർ അറിയിച്ചു.