
ഓപ്പറേഷൻ സിന്ദൂർ ഉന്നംവെച്ചത് ഒൻപത് ഭീകരകേന്ദ്രങ്ങൾ. അവയുടെ ചിത്രങ്ങളടക്കം പുറത്തുവിട്ടും നടപടി വിശദീകരിച്ചും സൈന്യം. വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി, വനിതാ ഓഫിസർമാരായ വിങ് കമാന്‍ഡര്‍ വ്യോമിക സിങ്, കേണല്‍ സോഫിയ ഖുറേഷി എന്നിവരാണ് വാര്‍ത്താസമ്മേളനം നടത്തിയത്. പാക്കിസ്ഥാൻ തിരിച്ചടിച്ചാൽ കടുത്ത നടപടികൾക്ക് ഇന്ത്യ സജ്ജമാണെന്നും അവർ അറിയിച്ചു.

25 മിനിറ്റുകൊണ്ടാണ് 9 ആക്രമണങ്ങൾ ഇന്ത്യ നടത്തിയത്. ആക്രമണങ്ങളുടെ വിഡിയോ സൈന്യം പുറത്തുവിട്ടു. പുലർച്ചെ 1.44 ന് ആയിരുന്നു ആക്രമണം തുടങ്ങിയത്. എന്തിനാണ് ഇന്ത്യ ആക്രമണം നടത്തിയത്, എവിടെയാണ് ആക്രമണം നടത്തി, അത് ആരുടെയൊക്കെ കേന്ദ്രങ്ങളായിരുന്നു . തുടങ്ങി ആക്രമണത്തിന്റെ എല്ലാ വിവരങ്ങളും കൃത്യമായി നൽകുന്ന പത്രസമ്മേളനമാണ് നടന്നത്. ലോകത്തിനു മുന്നിൽ ഇന്ത്യ വലിയ തെളിവകളാണ് മുന്നോട്ട് വച്ചിരിക്കുന്നത്.

അജ്മല്‍ കസബ്, ഡേവിഡ് ഹെഡ്‌ലി ഉള്‍പ്പെടെയുള്ള ഭീകരര്‍ക്ക് പരിശീലനം ലഭിച്ച ട്രെയിനിങ് ക്യാമ്പും തകർത്തതായി സൈന്യം. ഇതിന്റെയെല്ലാം ഉപഗ്രഹചിത്രങ്ങളും സൈന്യം പുറത്തുവിട്ടു. ഇന്ത്യ തകർത്തതിൽ ഒസാമ ബിന്‍ ലാദന്‍ പണം നല്‍കി നിര്‍മിച്ച ഭീകര പരിശീലനകേന്ദ്രവുമുണ്ട്.
പഹൽഗാം അന്വേഷണത്തിൽ പാക് ബന്ധത്തിന് തെളിവ് ലഭിച്ചു. ഭീകരർ പാകിസ്താനിലുള്ളവരുമായി ബന്ധപ്പെട്ടു. പാകിസ്താൻ ലോകത്തെ തെറ്റിദ്ധരിപ്പിക്കാൻ മിടുക്കരെന്നു കേണൽ സോഫിയ ഖുറേഷി പത്ര സമ്മേളനത്തിൽ പറഞ്ഞു.
#WATCH | Delhi | #OperationSindoor| Foreign Secretary Vikram Misri says, "Our intelligence indicated that further attacks against India are impending. Thus, compulsion, both to deter and prevent and hence earlier this morning, India exercised its right to respond to deter such… pic.twitter.com/M1VJfEMNpm
— ANI (@ANI) May 7, 2025
പഹൽഗാം ഭീകരാക്രമണത്തിൽ പാക് പങ്ക് വ്യക്തമെന്ന് വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി പത്രസമ്മേളനത്തിൽ പറഞ്ഞു. അതിർത്തി കടന്നുള്ള ആക്രമണത്തിനും ഭീകരാക്രമണത്തിനുമുള്ള മറുപടിയാണ് ഓപറേഷൻ സിന്ദൂർ. പഹൽഗാമിലേത് നീചമായ ആക്രമണമായിരുന്നു. കശ്മീരിന്റെ സമാധാനം തകർക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ആക്രമിച്ചത് പാക് ഭീകര താവളങ്ങളാണെന്നും വിക്രം മിസ്രി അറിയിച്ചു
ഇന്ത്യയ്ക്കെതിരായി കൂടുതല്‍ ആക്രമണങ്ങള്‍ വരാനിരിക്കുന്നതായി ഞങ്ങളുടെ ഇന്റലിജന്‍സ് വൃത്തങ്ങൾ സൂചനകള്‍ നല്‍കി. അത് തടയാന്‍ ഇന്ത്യയെ നിര്‍ബന്ധിതരാക്കി. ഇന്ന് രാവിലെ, അതിര്‍ത്തി കടന്നുള്ള ഭീകരതയെ തടയാനുള്ള അവകാശം ഇന്ത്യ ഉപയോഗിച്ചു. ഞങ്ങളുടെ നടപടികള്‍ കിറുകൃത്യവും വ്യാപനം കുറഞ്ഞതും ഉത്തരവാദിത്തത്തോട് കൂടിയതുമായിരുന്നു. തീവ്രവാദികളുടെ അടിസ്ഥാന സൗകര്യങ്ങള്‍ തകര്‍ക്കുന്നതിലാണ് ഇന്ത്യന്‍ സൈന്യം ശ്രദ്ധ കേന്ദ്രീകരിച്ചത്-വിക്രം മിസ്രി പറഞ്ഞു.
‘ഭീകരരെ നിയമത്തിനു മുന്നിൽ കൊണ്ടുവരും. പഹൽഗാമിൽ ലഷ്കറെ ത്വയ്ബക്ക് പങ്കുണ്ട്. ലോകത്തെ തെറ്റിദ്ധരിപ്പിക്കാനാണ് പാകിസ്താന്റെ ശ്രമം. പാകിസ്താൻ ഭീകരവാദത്തെ പിന്തുണയ്ക്കുന്നു. പാകിസ്താൻ ഭീകരരുടെ താവളമാണ്. ഭീകരർക്ക് പാകിസ്താനുമായി നിരന്തര ബന്ധം. ഭീകരതയ്ക്കെതിരേ പാകിസ്താൻ മിണ്ടുന്നില്ല. ഭീകരതയെ ചെറുക്കൽ ഇന്ത്യയുടെ അവകാശം’ – വിക്രം മിസ്രി പറഞ്ഞു.
Indian Armed Forces Press Conference on operation sindoor















