കാനഡയില്‍ ഇന്ത്യക്കാരനായ വ്യവസായിയെ വെടിവച്ചുകൊന്നു; പിന്നില്‍ ലോറന്‍സ് ബിഷ്‌ണോയ് സംഘം

ഒട്ടാവ : കാനഡയില്‍ ഇന്ത്യക്കാരനായ വ്യവസായിയെ കുപ്രസിദ്ധ ഗുണ്ടാത്തലവന്‍ ലോറന്‍സ് ബിഷ്‌ണോയുടെ സംഘം വെടിവെച്ചുകൊലപ്പെടുത്തി. 68കാരനായ ദര്‍ശന്‍ സിങ് സഹാസിയാണ് കൊല്ലപ്പെട്ടത്. കാറിനുള്ളില്‍ വെടിയേറ്റ നിലയില്‍ കണ്ടെത്തിയ ദര്‍ശനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കാനം ഇന്റര്‍നാഷനല്‍ എന്ന ടെക്‌സ്‌റ്റൈല്‍ കമ്പനിയുടെ പ്രസിഡന്റ് ആണ് ദര്‍ശന്‍.

ബ്രിട്ടിഷ് കൊളംബിയ പ്രവിശ്യയില്‍ അബ്ബോട്‌സ്‌ഫോഡ് നഗരത്തിലെ വീടിനു പുറത്ത് കാര്‍ നിര്‍ത്തി ഇറങ്ങിയ ഉടന്‍ വെടിവയ്ക്കുകയായിരുന്നു.

കൊലപാതകം നടത്തിയതായി ബിഷ്‌ണോയ് സംഘാംഗം ഗോള്‍ഡി ധില്ലന്‍ സമൂഹമാധ്യമത്തിലൂടെ സമ്മതിച്ചതോടെ ഇന്ത്യന്‍ സമൂഹത്തിനും ആശങ്കയുണ്ട്. നിരന്തരം അക്രമവും കൊലപാതകവും നടത്തുന്ന ബിഷ്‌ണോയുടെ സംഘത്തെ കാനഡ ഭീകര സംഘടനയായി പ്രഖ്യാപിച്ചിട്ടുള്ളതാണ്. വിവിധ രാജ്യങ്ങളിലായി 700 കൊലപാതകങ്ങള്‍ ബിഷ്‌ണോയ് സംഘം നടത്തിയെന്നാണ് കണക്ക്.

ദര്‍ശന്‍ സിങ് സഹാസി പഞ്ചാബില്‍ നിന്ന് 1991ലാണ് കാനഡയിലെത്തിയത്.

Indian businessman shot dead in Canada, Lawrence Bishnoi gang behind this.

More Stories from this section

family-dental
witywide