
ബ്രിക്സ് ഉച്ചകോടിക്കു ശേഷം റിയോ ദ ജനേറയിൽ നിന്ന് ബ്രസീലിയയിൽ എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഇന്ത്യൻ സമൂഹം വരവേറ്റു. അഞ്ച് രാജ്യങ്ങളുടെ സന്ദർശനത്തിൻ്റെ ഭാഗമായി ബ്രസീലിയയിൽ എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ബ്രസീലിയൻ പ്രതിരോധ മന്ത്രി ജോസ് മുസിയോ മൊണ്ടെയ്‌റോ ഫിൽഹോ വിമാനത്താവളത്തിൽ വന്ന് സ്വീകരിച്ചു. എക്‌സിൽ പങ്കുവച്ച പോസ്റ്റിലൂടെ തനിക്ക് ലഭിച്ച ഗംഭീര സ്വീകരണത്തിൽ പ്രധാനമന്ത്രി നന്ദി അറിയിച്ചു.
ബ്രസീൽ പ്രസിഡൻറ് ലുല ദ സിൽവയുമായി ഇന്ന് പ്രധാനമന്ത്രി ചർച്ച നടത്തും. പ്രധാനമന്ത്രി മോദിയുടെ സന്ദർശനത്തെ സ്റ്റേറ്റ് വിസിറ്റ് തലത്തിലേക്ക് ബ്രസീൽ ഉയർത്തിയിരുന്നു. ഒരിന്ത്യൻ പ്രധാനമന്ത്രിയുടെ സന്ദർശനത്തിന് അഞ്ച് പതിറ്റാണ്ടിന് ശേഷമാണ് ബ്രസീൽ ഈ അംഗീകാരം നൽകുന്നത്. ബ്രസീൽ സന്ദർശനത്തിനു ശേഷം ഇന്ത്യൻ സമയം നാളെ പുലർച്ചെ ഒരു മണിക്ക് പ്രധാനമന്ത്രി നമീബിയയിലേക്ക് തിരിക്കും.