കാനഡയിലെ മാളില്‍ വെച്ച് ഇന്ത്യന്‍ ദമ്പതികള്‍ക്കുനേരേ വംശീയാധിക്ഷേപം, മോശം പദ പ്രയോഗം, കൊല്ലുമെന്ന് ഭീഷണി; 18കാരൻ പിടിയില്‍

ഓട്ടവ : കാനഡയില്‍ ഇന്ത്യന്‍ ദമ്പതികള്‍ക്കുനേരേ വംശീയാധിക്ഷേപം നടത്തുകയും വധഭീഷണി മുഴക്കുകയും ചെയ്ത യുവാക്കള്‍ പിടിയിലായി. 29ന് പീറ്റര്‍ബറോയിലെ ലാന്‍സ്ഡൗണ്‍ പ്ലേസ് മാളില്‍ വച്ചായിരുന്നു സംഭവം. എന്നാല്‍ ഇതിന്റെ വിഡിയോ കഴിഞ്ഞദിവസങ്ങളിലാണ് പുറത്തുവന്നത്.

വാഹനത്തിന് കേടുപാടുകള്‍ വരുത്തിയത് ചോദ്യംചെയ്തതിനെ തുടര്‍ന്നാണ് ഇന്ത്യന്‍ ദമ്പതികളോട് മൂന്നംഗസംഘം മോശമായി പെരുമാറിയത്. യുവാക്കള്‍ ദമ്പതികളുടെ കാര്‍ തടയുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. കൂടാതെ അശ്ലീല പദപ്രയോഗങ്ങളും യുവാക്കള്‍ ഇവര്‍ക്കു നേരെ നടത്തി. സംഭവത്തില്‍ കവാര്‍ത്ത ലേക്സില്‍ നിന്നുള്ള 18 വയസ്സുകാന്‍ അറസ്റ്റിലായിട്ടുണ്ട്. സെപ്റ്റംബര്‍ 16ന് യുവാവിനെ കോടതിയില്‍ ഹാജരാക്കും.

More Stories from this section

family-dental
witywide