ഇന്ത്യക്കാർക്ക്‌ അഭിമാനിക്കാം, ട്രംപിന്റെ സത്യപ്രതിജ്ഞാ ചടങ്ങിന് മാറ്റുകൂട്ടാൻ ഇന്ത്യൻ ധോൾ ബാൻഡിന് ക്ഷണം

വാഷിംഗ്ടൺ: ജനുവരി 20 ന് 47-ാമത് യുഎസ് പ്രസിഡൻ്റായി ഡൊണാൾഡ് ട്രംപ് സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങിൽ പങ്കെടുക്കാൻ ഇന്ത്യൻ അമേരിക്കൻ ധോൾ ബാൻഡിന് ക്ഷണം. ക്യാപിറ്റോൾ ഹില്ലിൽ നിന്ന് വൈറ്റ് ഹൗസിലേക്കുള്ള പരേഡിൽ പങ്കെടുക്കാനാണ് ക്ഷണം ലഭിച്ചത്.

ടെക്സാസ് ആസ്ഥാനമായുള്ള ഇന്ത്യൻ പരമ്പരാഗത ഡ്രം ആയ ശിവം ധോൾ താഷ പഥകിനാണ് ക്ഷണം ലഭിച്ചത്. ആഗോളതലത്തിൽ ദശലക്ഷക്കണക്കിന് ആളുകൾ വീക്ഷിക്കുന്ന പരിപാടിയിൽ ഇന്ത്യയുടെ സമ്പന്നമായ സംഗീത പാരമ്പര്യങ്ങളുടെ നേർക്കാഴ്ച ലോകത്തിന് മുന്നിൽ അവതരിപ്പിക്കാനാണ് അവസരം ലഭിച്ചത്. ഇന്ത്യൻ പരമ്പരാഗത ഡ്രം മേള ഇതാദ്യമായാണ് ഇത്രയും വലിയ വേദിയിൽ പരിപാടി അവതരിപ്പിക്കുന്നതെന്ന് പത്രക്കുറിപ്പിൽ പറയുന്നു.

നേരത്തെ മതപരമായ ഉത്സവങ്ങൾക്കപ്പുറം വിപുലമായ പരിപാടികളിൽ ഗ്രൂപ്പ് അവതരിപ്പിച്ചിട്ടുണ്ട്. സത്യപ്രതിജ്ഞയുടെ ഭാ​ഗമായി സംഗീത കച്ചേരികൾ, ആഫ്രിക്കൻ, ജാപ്പനീസ് താളവാദ്യവാദികളുമായുള്ള പരിപാടി, ഹാഫ്ടൈം ഷോകൾ എന്നിവയും നടത്തും.

Indian Dhol band team invited to trump oath ceremony

More Stories from this section

family-dental
witywide