ഇന്ത്യക്കാര്‍ക്ക് വീണ്ടും ജാഗ്രതാ നിര്‍ദേശം, സുരക്ഷ പരമപ്രധാനമാണെന്ന് ഇന്ത്യൻ എംബസി

ടെഹ്‌റാന്‍: ഇസ്രായേലിലെ ഇന്ത്യക്കാർക്ക് വീണ്ടും ഇന്ത്യന്‍ എംബസിയു‌ടെ ജാ​ഗ്രത നിർദേശം. സുരക്ഷ പരമപ്രധാനമാണെന്നും അനാവശ്യ യാത്രകൾ ഒഴിവാക്കി കരുതലോടെ ഇരിക്കണമെന്നും ഇന്ത്യൻ എംബസി നിർദേശിച്ചു. നിരന്തരം ഇസ്രയേൽ അധികൃതരുമായി സമ്പർക്കത്തിലാണ് എംബസി എന്ന് വ്യക്തമാക്കി.

നിലവില്‍ ഇസ്രയേൽ ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. വ്യോമ പാത അടച്ചിട്ടുമുണ്ട്. ഇസ്രയേല്‍-ഇറാന്‍ സംഘര്‍ഷം വ്യാപിക്കുന്നതിനിടെ ഇറാനിലെ ആയുധ നിര്‍മ്മാണശാലകളിലുള്ളവരും സമീപമുള്ളവരും ഉടന്‍ തന്നെ സ്ഥലം കാലിയാക്കണമെന്ന് ഇസ്രയേല്‍ സേനാ പ്രതിനിധി കേണല്‍ അവിചയ് അദ്രെയ് ഇറാന്‍ പൗരന്‍മാര്‍ക്ക് കര്‍ശന മുന്നറിയിപ്പ് നൽകി. ഇസ്രയേല്‍, ഇറാനില്‍ സൈനിക ആവശ്യങ്ങള്‍ക്ക് ആയുധങ്ങള്‍ നിര്‍മ്മിക്കുകയും സംഭരിക്കുകയും ചെയ്യുന്ന ഇടങ്ങള്‍ക്കും സ്ഥാപനങ്ങള്‍ക്കുമെതിരെ കനത്ത വ്യോമാക്രമണത്തിന് തയ്യാറെടുക്കുന്നു എന്ന സൂചനയാണ് ഈ മുന്നറിയിപ്പ് നല്‍കുന്നത്.

More Stories from this section

family-dental
witywide