അതിർത്തി പ്രദേശങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാൻ ഇന്ത്യൻ പൗരന്മാരോട് കംബോഡിയയിലെ ഇന്ത്യൻ എംബസി

ന്യൂഡല്‍ഹി : തായ്ലന്‍ഡും കംബോഡിയയും തമ്മിലുള്ള അതിര്‍ത്തിയിലെ സംഘര്‍ഷം രൂക്ഷമായിരിക്കെ കംബോഡിയയിലെ ഇന്ത്യന്‍ പൗരന്മാര്‍ക്ക് യാത്രാ നിര്‍ദേശവുമായി ഇന്ത്യ.

”കംബോഡിയ-തായ്ലന്‍ഡ് അതിര്‍ത്തിയില്‍ നടന്നുകൊണ്ടിരിക്കുന്ന ഏറ്റുമുട്ടലുകള്‍ കണക്കിലെടുത്ത്, ഇന്ത്യന്‍ പൗരന്മാര്‍ അതിര്‍ത്തി പ്രദേശങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് നിര്‍ദ്ദേശിക്കുന്നു. എന്തെങ്കിലും അടിയന്തര സാഹചര്യമുണ്ടായാല്‍ +855 92881676 എന്ന നമ്പറിലോ cons.phnompenh@mea.gov.in എന്ന ഇമെയില്‍ വിലാസത്തിലോ എംബസിയെ ബന്ധപ്പെടണം”- പൗരന്മാരോട് കംബോഡിയയിലെ ഇന്ത്യന്‍ എംബസി അഭ്യര്‍ത്ഥിച്ചു.

തായ്ലന്‍ഡിലുള്ള തങ്ങളുടെ പൗരന്മാര്‍ക്കും ഇന്ത്യന്‍ എംബസി കഴിഞ്ഞ ദിവസം സമാനമായ ഒരു നിര്‍ദേശം നല്‍കുകയും ജാഗ്രത പാലിക്കാനും അഭ്യര്‍ത്ഥിച്ചിരുന്നു.
ജൂലൈ 24ന് ആരംഭിച്ച സംഘര്‍ഷത്തില്‍ കുറഞ്ഞത് 32 പേര്‍ കൊല്ലപ്പെട്ടു. തായ്ലന്‍ഡില്‍ 19 ഉം കംബോഡിയയില്‍ 13 ഉം പേരാണ് കൊല്ലപ്പെട്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍.

More Stories from this section

family-dental
witywide