ന്യൂയോർക്ക്: ട്രംപിൻ്റെ ഇരട്ട തീരുവയിൽ ഇന്ത്യൻ ഉൽപന്നങ്ങൾക്ക് 50% താരിഫ് ഏർപ്പെടുത്തിയതോടെ ഇന്ത്യൻ ലെതർ ഉൽപന്നങ്ങളുടെ ഇറക്കുമതിയിൽ ആശങ്ക. ഇന്ത്യൻ ഷൂ, മറ്റ് ലെതർ ഉൽപന്നങ്ങൾ എന്നിവയുടെ അമേരിക്കൻ വിപണി സാധ്യത നിലയ്ക്കുമോ എന്ന ആശങ്കയിലാണ് വ്യവസായികൾ. ഇതുവരെ 10% ഡ്യൂട്ടി മാത്രമാണ് ഈ ഉൽപന്നങ്ങൾക്ക് ഈടാക്കിയിരുന്നത്.
ഉയർന്ന താരിഫ് കാരണം അമേരിക്കൻ കമ്പനികൾ ഇന്ത്യയിൽ നിന്നുള്ള ഉൽപന്നങ്ങൾ വാങ്ങാൻ മടിക്കുന്നു. മറ്റ് രാജ്യങ്ങളിൽ നിന്ന് കുറഞ്ഞ നിരക്കിൽ സാധനങ്ങൾ ഇറക്കുമതി ചെയ്യാൻ അവർക്ക് കഴിയും. ഈ സാഹചര്യം ഇന്ത്യൻ ലെതർ വ്യവസായത്തിന് കനത്ത തിരിച്ചടിയാണ് നൽകുന്നത്.
ഇറ്റലി ഉൾപ്പെടെയുള്ള രാജ്യങ്ങൾ ലോകത്തിലെ ഏറ്റവും മികച്ച ലെതർ ലഭിക്കുന്ന ദക്ഷിണേന്ത്യയിലെ ചെന്നൈയിൽ നിന്നും മറ്റ് ദക്ഷിണേന്ത്യൻ നഗരങ്ങളിൽ നിന്നുമാണ് ഇറക്കുമതി ചെയ്തിരുന്നത്. ഷൂ, ലെതർ ഉൽപന്നങ്ങൾക്ക് പുറമേ, വസ്ത്ര കയറ്റുമതിക്കാരും, ഫ്രോസൺ ഫുഡ് ഇറക്കുമതി ചെയ്യുന്നവരും സമാനമായ പ്രതിസന്ധിയിലാണ്.












