
ന്യൂഡല്‍ഹി : നിയമവിരുദ്ധമായി അതിര്‍ത്തി കടക്കാന്‍ ശ്രമിക്കുന്നതിനിടെ ജോര്‍ദാനിലെ സുരക്ഷാ ഉദ്യോഗസ്ഥരുടെ വെടിയേറ്റ് മലയാളിക്ക് ദാരുണാന്ത്യം. വിദേശകാര്യ മന്ത്രാലയമാണ് (എംഇഎ) ഇക്കാര്യം അറിയിച്ചത്.
ഫെബ്രുവരി 10 ന് അനധികൃതമായി ഇസ്രായേലിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ ജോര്‍ദാന്‍ പട്ടാളക്കാരുടെ വെടിയേറ്റ് ഗബ്രിയേല്‍ പെരേര എന്ന മലയാളി കൊല്ലപ്പെട്ടത്. കുടുംബത്തെ വിവരം അറിയിച്ചിട്ടുണ്ട്. പ്രാദേശിക അധികാരികളുമായി ബന്ധപ്പെടുകയും വിഷയത്തില്‍ തുടര്‍നടപടികള്‍ സ്വീകരിക്കുകയും ചെയ്യുന്നുണ്ടെന്ന് ജോര്‍ദാനിലെ ഇന്ത്യന്‍ എംബസി വ്യക്തമാക്കി. കൊല്ലപ്പെട്ടയാളുടെ കുടുംബത്തിന് സാധ്യമായ എല്ലാ കോണ്‍സുലാര്‍ സഹായവും നല്‍കുന്നുണ്ടെന്നും വിദേശകാര്യ മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു.
ഇരയുടെ കുടുംബവുമായി ബന്ധപ്പെടുന്നുണ്ടെന്നും മൃതദേഹം നാട്ടിലേക്ക് അയയ്ക്കുന്നതിനായുള്ള നടപടി ക്രമങ്ങള്‍ തുടരുകയാണെന്നും ജോര്‍ദാനിലെ ഇന്ത്യന്‍ എംബസി പറഞ്ഞു.