ന്യൂയോർക്ക് ടൈംസ് സ്ക്വയറിലെ പ്രണയം കവിഞ്ഞൊഴുകുന്ന പ്രപ്പോസൽ; ബോളിവുഡ് സ്റ്റൈലിൽ കൂട്ടുകാരോത്ത് ഡാൻസ് ചെയ്ത് പ്രണയിനിയെ പ്രപ്പോസൽ ചെയ്ത് ഇന്ത്യൻ യുവാവ്, വീഡിയോ വൈറൽ

ന്യൂയോർക്കിലെ ടൈംസ് സ്ക്വയറിൽ ഒരു ഇന്ത്യൻ യുവാവിന്റെ ബോളിവുഡ് സ്റ്റൈൽ ഡാൻസ് പ്രപ്പോസൽ ആണിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. ഫ്രണ്ട്‌സുമായി ഡാൻസിന് ശേഷമാണ് യുവാവ് പ്രണയിനിക്കു മുന്നിൽ മുട്ടുകുത്തി പ്രപ്പോസ് ചെയ്തിരിക്കുന്നത്. ഈ മനോഹര നിമിഷത്തിന്റെ വീഡിയോ പങ്കുവച്ചത് പാർത്ത് മാനിയാർ ആണ്. ഷാരൂഖ് ഖാന്റെ കൽ ഹോ നാ ഹോ ചിത്രത്തിലെ ‘പ്രെറ്റി വിമൻ’ എന്ന പ്രശസ്ത ഗാനം പശ്ചാത്തലമാക്കി പകർത്തിയ ഈ വീഡിയോ ഇപ്പോൾ ഇൻസ്റ്റാഗ്രാമിൽ വൈറലായി മാറിയിരിക്കുന്നു.

വീഡിയോയിൽ, പാർത്തും സുഹൃത്തുക്കളും ചേർന്ന് ആവേശകരമായി നൃത്തം ചെയ്യുന്നത് കാണാം. ടൈംസ് സ്ക്വയറിലെ ആളുകളും അവരെ ആവേശത്തോടെ നോക്കിക്കൊണ്ടിരുന്നു. പാർത്തിന്റെ പങ്കാളി സന്തോഷം ഒളിപ്പിക്കാനാകാതെ മുഴുവൻ പ്രകടനവും ആസ്വദിക്കുന്നതും വീഡിയോയിൽ കാണാം. സുഹൃത്തുക്കളോടൊപ്പം മറ്റു ബോളിവുഡ് ഗാനങ്ങൾക്കൊപ്പം നൃത്തം ചെയ്യുന്ന മറ്റ് രണ്ട് വീഡിയോകളും പാർത്ത് പങ്കുവച്ചിട്ടുണ്ട്.

മറ്റൊരു പോസ്റ്റിൽ, ഏറ്റവും ഇമോഷണൽ ആയ നിമിഷമായ പ്രപ്പോസലിന്റെ ചിത്രം പങ്കുവച്ചിട്ടുണ്ട്. അതിൽ പാർത്ത് ഒരുകാൽ മുട്ടുകുത്തി നിൽക്കുന്നു. കൈയിൽ മോതിരം. ചുവന്ന നീളമുണ്ടായ ഗൗൺ ധരിച്ച പെൺകുട്ടി അത്ഭുതത്തോടും സന്തോഷത്തോടും കൂടിയാണ് അദ്ദേഹത്തെ കാണുന്നത്. ചുറ്റും ഒത്തുകൂടിയവർ ആവേശത്തോടെ ആഹ്ലാദിക്കുകയും നിമിഷം മൊബൈൽ ഫോണുകളിൽ പകർത്തുകയും ചെയ്യുന്നു.

ഇൻസ്റ്റാഗ്രാമിൽ നിമിഷങ്ങൾകം ഈ ഡാൻസ് പെർഫോമൻസ് 3 ലക്ഷം പേരിലധികം പേരാണ് കണ്ടത്. ലൈവായി ഈ രംഗം കണ്ടവരും കമൻ്റുമായി എത്തിയിട്ടുണ്ട്. ഇത് നടന്നപ്പോൾ ഞാൻ ഇവിടെ ഉണ്ടായിരുന്നു. മുഴുവൻ പ്രപ്പോസലും കണ്ടു. അഭിനന്ദനങ്ങൾ എന്നാണ് ഒരാൾ കുറിച്ചത്. ടൈംസ് സ്ക്വയറിൽ ഫുൾ ഫ്ലാഷ്‌മോബ് നടത്താനായത് ഇപ്പോഴും വിശ്വസിക്കാൻ പറ്റുന്നില്ല… ഈ cutest couple‌ക്കായി എന്നും! മെന്ന് ഒരാൾ കമൻ്റിട്ടു. “സൂപ്പർ ആയിരുന്നു”, “ഞാനും ഇതിന്റെ ഭാഗമാകാൻ കഴിഞ്ഞത് സന്തോഷം”, “ഇത്രയും റൊമാന്റിക് മോമെന്റ്!” തുടങ്ങിയ അഭിപ്രായങ്ങൾ കൊണ്ട് കമന്റ് സെക്ഷൻ നിറയുകയാണ്.

Indian man’s Bollywood inspired dance proposal with his squad lights up New York’s Times Square

More Stories from this section

family-dental
witywide