ശ്രീലങ്കയ്ക്ക് സഹായവുമായി ഇന്ത്യൻ നാവികസേന; കപ്പലുകളും ഹെലികോപ്റ്ററുകളും വിന്യസിച്ചു

കൊച്ചി: ഡിറ്റ് വാ ചുഴലിക്കാറ്റിൽ തകർന്നടിഞ്ഞ ശ്രീലങ്കയ്ക്ക് സഹായഹസ്തവുമായി ഇന്ത്യൻ നാവികസേന. ഓപ്പറേഷൻ സാഗർ ബന്ധുവിനു കീഴിൽ സമഗ്ര ദുരന്തനിവാരണ പ്രവർത്തനങ്ങളാണ് നാവികസേന ഏറ്റെടുത്തിരിക്കുന്നത്. ഇന്ത്യൻ നാവിക കപ്പലുകളായ ഐഎൻഎസ് വിക്രാന്ത്, ഐഎൻഎസ് ഉദയഗിരി എന്നിവയ്ക്കാണ് അടിയന്തര സഹായം നൽകുന്നതിനുള്ള ചുമതല.

ശ്രീലങ്കൻ നാവികസേനയുടെ 75-ാം വാർഷിക അന്താരാഷ്ട്ര ഫ്ളീറ്റ് അവലോകനത്തിന്റെ ഭാഗമായി ഇന്ത്യൻ നാവിക കപ്പലുകളായ ഐഎൻഎസ് വിക്രാന്ത്, ഐഎൻഎസ് ഉദയഗിരി ഇപ്പോൾ കൊളംബോയിലുണ്ട്. ശ്രീലങ്കയിലേക്ക് ദുരന്തനിവാരണ ശ്രമങ്ങൾ ശക്തിപ്പെടുത്തുന്നതിനായി ഇന്ത്യൻ നാവികസേന നേരത്തേ ട്രിങ്കോമാലിയിലേക്ക് ഐഎൻഎസ് സുകന്യയെ വിന്യസിച്ചിരുന്നു. അവശ്യ സഹായങ്ങൾ സമയബന്ധിതമായും ഫലപ്രദമായും വിതരണം ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കാൻ ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ഏകോപനവും നടക്കുന്നുണ്ട്.

Indian Navy deploys ships, helicopters to Sri Lanka to assist

More Stories from this section

family-dental
witywide