‘കൊക്കെയ്ൻ അഭിഭാഷകൻ’ എന്നറിയപ്പെടുന്ന ഇന്ത്യൻ വംശജൻ കാനഡയിൽ അറസ്റ്റിലായി; സാക്ഷിയെ കൊന്നാൽ കേസ് നിലനിൽക്കില്ലെന്ന ഉപദേശം നൽകി ക്രൂരകൃത്യം ചെയ്യിച്ചു

ഒട്ടാവ : കാനഡയിലെ പ്രശസ്ത പ്രതിഭാഗം അഭിഭാഷകനായ ഇന്ത്യൻ വംശജൻ ദീപക് പരദ്കർ അറസ്റ്റിലായി. ഇയാളെ ഉടൻ യുഎസിന് കൈമാറും. ദീപക്കിന്റെ ക്ലയന്റും മയക്കുമരുന്ന് കടത്തുകാരനുമായ മുൻ കനേഡിയൻ ഒളിമ്പിക് അത്‌ലറ്റ് റയാൻ വെഡ്ഡിംഗിനെതിരെ മൊഴി നൽകാൻ തീരുമാനിച്ച സാക്ഷിയെ കൊലപ്പെടുത്താൻ സഹായിച്ചതിനാണ് ദീപക് പരദ്കർ അറസ്റ്റിലായിരിക്കുന്നത്.

ഉന്നതന്മാർ പ്രതികളാകുന്ന കേസിനായി ഹാജരാകുന്ന അഭിഭാഷകൻ എന്ന നിലയിൽ കുപ്രസിദ്ധൻ കൂടിയാണ് ദീപക് പരദ്കർ . കൂടുതലും മയക്കുമരുന്ന് പ്രഭുക്കന്മാരാണ് ദീപക്കിൻ്റെ ക്ലയന്റുകൾ. അതുകൊണ്ടാണ് ഇദ്ദേഹം ‘കൊക്കെയ്ൻ അഭിഭാഷകൻ’ എന്നും അറിയപ്പെടുന്നത്. മയക്കുമരുന്ന് കുറ്റങ്ങളിൽ നിന്ന് കുറ്റവിമുക്തനാക്കപ്പെടുന്ന ക്ലയന്റുകളുടെ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുമ്പോൾ അദ്ദേഹം ഉപയോഗിച്ച പ്രൊഫൈൽ നാമമായിരുന്നു അത്.

‘നിങ്ങൾ ഈ സാക്ഷിയെ കൊന്നാൽ, കേസ് തള്ളിപ്പോകും’ കൊളംബിയയിലെ ഒരു റസ്റ്റോറന്റിൽ ഒരു എഫ്‌ബി‌ഐ സാക്ഷി വെടിയേറ്റ് മരിക്കുന്നതിന് മാസങ്ങൾക്ക് മുമ്പ് റയാൻ വെഡ്ഡിംഗിന് പരദ്കർ നൽകിയ ഉപദേശമാണിത്. ഈ ഉപദേശത്തിന് പിന്നാലെ 2025 ജനുവരിയിൽ സാക്ഷി തലയ്ക്ക് വെടിയേറ്റ് കൊല്ലപ്പെട്ടു. 2024-ൽ മെക്സിക്കോയിൽ നിന്ന് വൻതോതിൽ മയക്കുമരുന്ന് കടത്തിയെന്ന് കാട്ടി യുഎസ് അധികാരികൾ റയാൻ വെഡ്ഡിംഗിനെ എഫ്ബിഐയുടെ മോസ്റ്റ് വാണ്ടഡ് ലിസ്റ്റിൽ ഇടം നേടി. ഈ കേസിലെ സാക്ഷിയെയാണ് അഭിഭാഷകനായ ദീപക് പരദ്കറിൻ്റെ ഉപദേശം കേട്ട് റയാൻ വെഡ്ഡിംഗിന് കൊല്ലപ്പെടുത്തിയതെന്നാണ് റിപ്പോർട്ട്. ക്രിമിനൽ കുറ്റം ചുമത്തി വെഡ്ഡിംഗിനെ മെക്സിക്കോയിൽ നിന്ന് നാടുകടത്തേണ്ടതായിരുന്നു, എന്നാൽ എഫ്ബിഐ സാക്ഷി കൊല്ലപ്പെട്ടാൽ അദ്ദേഹത്തെ യുഎസിലേക്ക് നാടുകടത്തില്ലെന്ന് പരദ്കർ ഉപദേശിക്കുകയായിരുന്നു.

പരദ്കറിന്റെ ഈ ഉപദേശത്തിന് ശേഷം, സാക്ഷിയെയും ഭാര്യയെയും കണ്ടെത്താൻ അവരുടെ ഫോട്ടോകൾ പോസ്റ്റ് ചെയ്യാൻ വെഡ്ഡിംഗ്, ക്രൈം ന്യൂസ് പ്രസിദ്ധീകരിക്കുന്ന ഒരു കനേഡിയൻ വെബ്‌സൈറ്റിന് പണം നൽകി. പിന്നീട് അദ്ദേഹം സാക്ഷിയെ കണ്ടെത്തി കൊലപ്പെടുത്തുകയായിരുന്നു. വെഡ്ഡിംഗ്, പരദ്കറിന് ആഡംബര സമ്മാനങ്ങളും നിയമവിരുദ്ധ സേവനങ്ങൾക്ക് അധിക ഫീസും നൽകിയതായി യുഎസ് കുറ്റപത്രത്തിൽ അവകാശപ്പെട്ടു.

എഫ്ബിഐയുടെ അഭിപ്രായത്തിൽ, വെഡ്ഡിങ്ങിനെ വിശ്വസനീയമായ മയക്കുമരുന്ന് ഗതാഗത ശൃംഖലകൾക്ക് പരിചയപ്പെടുത്തിയതും വെഡ്ഡിങ്ങിന്റെ മയക്കുമരുന്നുമായി അറസ്റ്റിലായവരെ രക്ഷപെടുത്താൻ കാനഡയിലെയും യുഎസിലെയും മറ്റ് പ്രതിഭാഗം അഭിഭാഷകർക്ക് പണം നൽകിയതും പരദ്കറാണ്.

Indian-origin man known as ‘cocaine lawyer’ arrested in Canada

More Stories from this section

family-dental
witywide