ടൈംസ് 2025 ‘സിഇഒ ഓഫ് ദ ഇയർ’ ആയി ഇന്ത്യൻ വംശജനായ നീൽ മോഹൻ

ടൈം മാഗസിൻ 2025-ലെ ‘സിഇഒ ഓഫ് ദ ഇയർ’ ആയി ഇന്ത്യൻ വംശജനും യൂട്യൂബ് സിഇഒയുമായ നീൽ മോഹനെ തെരഞ്ഞെടുത്തു. ശാന്തസ്വഭാവം ആലോചനാശേഷി തുടങ്ങിയ സ്വഭാവ ഗുണങ്ങൾ കൊണ്ട് പ്രശസ്തനായ വ്യക്തിയാണ് നീൽ മോഹൻ. യൂട്യൂബ് ലോക സംസ്കാരത്തെ തന്നെ രൂപപ്പെടുത്തുന്ന ഒരു വൻ തോട്ടമാണ്. അതിനെ പരിപാലിക്കുന്ന കർഷകനാണ് മോഹൻ എന്നാണ് നീൽ മോഹനെ കുറിച്ച് ടൈം പ്രസ്താവനയിൽ വ്യക്തമാക്കിയത്.

ഇന്ത്യൻ മാതാപിതാക്കളുടെ മകനായി അമേരിക്കയിലെ ഇൻഡിയാനയിലാണ് നീൽ ജനിച്ചത്. സ്റ്റാൻഫോർഡ് സർവകലാശാലയിൽ ഇലക്ട്രിക്കൽ എഞ്ചിനീയറിങ്ങിൽ ബിരുദം നേടി. തുടർന്ന് എംബിഎ പൂർത്തിയാക്കി ‘അർജെയ് മില്ലർ സ്കോളർ’ ബഹുമതിയും നേടി. അക്‌സെഞ്ചറിലൂടെയായിരുന്നു കരിയറിൻ്റെ തുടക്കം. മൈക്രോസോഫ്റ്റ്, ഡബിൾക്ലിക്ക് എന്നിവിടങ്ങളിൽ പ്രവർത്തിച്ചു.

2008-ൽ ഗൂഗിളിൽ ചേർന്ന് ഡിസ്‌പ്ലേ, വീഡിയോ ആഡ് വിഭാഗങ്ങൾ നയിച്ചു. 2015-ൽ യൂട്യൂബിന്റെ ചീഫ് പ്രോഡക്ട് ഓഫീസറായി. 2023 ഫെബ്രുവരിയിൽ യൂട്യൂബ് സിഇഒയായി നിയമിതനായി. സ്റ്റാർബക്സ്, 23andMe തുടങ്ങിയ കമ്പനികളുടെ ബോർഡുകളിലും അംഗമാണ്.

Indian-origin Neal Mohan named Times 2025 ‘CEO of the Year’

Also Read

More Stories from this section

family-dental
witywide