മുഖത്തേക്ക് വെള്ളമൊഴിച്ചു, ജാക്കറ്റിൽ പിടിച്ച് വലിച്ച് മർദിച്ചു; കാനഡയിൽ ഇന്ത്യൻ യുവതിക്ക് നേരെ ആക്രമണം

ഒട്ടാവ: കാനഡയിൽ ഇന്ത്യൻ യുവതിയ മർദനമേല്‍ക്കുന്നതിന്‍റെ ദൃശ്യങ്ങൾ പുറത്ത്. ഇതിന്‍റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. കാൽഗറിയിലെ ജനത്തിരക്കേറിയ റെയിൽവേ പ്ലാറ്റ്ഫോമിലാണ് ഈ സംഭവങ്ങൾ ഉണ്ടായതെന്നാണ് റിപ്പോര്‍ട്ടുകൾ. അരമണിക്കൂറിനകം തന്നെ ദൃക്സാക്ഷിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ആക്രമണം നടത്തിയ വ്യക്തിയെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു.

വർണവിവേചനമാണ് ഇന്ത്യക്കാരിക്ക് നേരെയുണ്ടായതെന്നും ഇക്കാര്യത്തിൽ പ്രതിഷേധം ഉയരണമെന്നും കാനഡയിലെ ഇന്ത്യൻ സമൂഹം ആവശ്യം ഉയര്‍ത്തി. ഞായറാഴ്ചയാണ് ബ്രാൻഡൺ ജോസഫ് ജെയിംസ് എന്നയാൾ റെയിൽവേ സ്റ്റേഷനിൽ നിൽക്കുകയായിരുന്ന യുവതിയുടെ അടുത്തേക്ക് എത്തി ആക്രമണം തുടങ്ങിയത്.

ഇയാൾ യുവതിയു​ടെ മുഖത്തേക്ക് വെള്ളമൊഴിക്കുകയും ജാക്കറ്റിൽ പിടിച്ച് മർദിക്കുകയുമായിരുന്നു. തുടർന്ന് യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം തുടങ്ങി. ഇയാളെ കുറിച്ച് അന്വേഷിക്കുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു. ടിക് ടോക്, ഇൻസ്റ്റഗ്രാം തുടങ്ങിയ സോഷ്യൽ മീഡിയ ആപ്പുകളിലൂടെ ഇതിന്‍റെ ദൃശ്യങ്ങൾ പുറത്ത് വരികയായിരുന്നു.

More Stories from this section

family-dental
witywide