
ഡാളസ്: ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് സൗത്ത് വെസ്റ്റ് ചാപ്റ്റര്‍ രാജ്യത്തിന്റെ 78-ാം സ്വാതന്ത്ര്യദിനം വിപുലമായ പരിപാടികളോടെ ആഘോഷിക്കുന്നു. ഡാളസിലെ ഇര്‍വിംഗിലുള്ള ഔര്‍ പ്ലേസ് ഇന്ത്യന്‍ റെസ്റ്റോറന്റില്‍ ഓഗസ്റ്റ് 15 വെള്ളിയാഴ്ച വൈകുന്നേരം 7 മണിക്കാണ് ആഘോഷ പരിപാടികള്‍.
രാജ്യത്തിനുവേണ്ടി ജീവന്‍ ബലിയര്‍പ്പിച്ച ധീര ദേശാഭിമാനികളുടെ ഓര്‍മ്മകള്‍ പുതുക്കാനും സ്വാതന്ത്ര്യത്തിന്റെ സന്തോഷം പങ്കിടാനും ഈ ആഘോഷം ഒരു വേദിയൊരുക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. ഇന്ത്യയുടെ സമ്പന്നമായ ചരിത്രവും സംസ്‌കാരവും ഓര്‍മ്മിപ്പിക്കുന്ന കലാപരിപാടികളും ചടങ്ങില്‍ ഇടംപിടിക്കും.
സമൂഹത്തിന്റെ വിവിധ മേഖലകളില്‍ നിന്നുള്ള പ്രമുഖ വ്യക്തിത്വങ്ങള്‍, സാമൂഹിക പ്രവര്‍ത്തകര്‍, കലാകാരന്മാര്‍, യുവജനങ്ങള്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും ഉയര്‍ത്തിപ്പിടിക്കുന്നതിനൊപ്പം, പ്രവാസികളായ ഇന്ത്യക്കാര്‍ക്ക് ഒത്തുചേരാനും സൗഹൃദം പങ്കിടാനും അവസരം ഉണ്ടായിരിക്കും.
എല്ലാ ദേശസ്‌നേഹികളെയും അവരുടെ കുടുംബാംഗങ്ങളെയും ഈ സ്വാതന്ത്ര്യദിന ആഘോഷത്തില്‍ പങ്കെടുക്കാന്‍ ക്ഷണിക്കുന്നതായി സംഘാടകര്‍ അറിയിച്ചു. പ്രവേശനം പാസ്സിലൂടെ ആയതിനാല്‍ പരിപാടിയില്‍ പങ്കെടുക്കാന്‍ താല്‍പ്പര്യമുള്ളവര്‍ ഓഗസ്റ്റ് 13-ന് മുന്‍പായി അറിയിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് സതീഷ് നൈനാന്‍ 214-478-6543 എന്ന നമ്പറില്‍ ബന്ധപ്പെടുക.