യുഎസ് ഡോളറിനെതിരെ മൂല്യം മെച്ചപ്പെടുത്തി ഇന്ത്യൻ രൂപ; 88 പൈസ വീണ്ടെടുത്തു

മുംബൈ: യുഎസ് ഡോളറിനെതിരെ മൂല്യം മെച്ചപ്പെടുത്തി ഇന്ത്യൻ രൂപ. സർവ്വകാല വീഴ്‌ചയിൽ നിന്നും ഇന്ത്യൻ രൂപയ്ക്ക് ആശ്വാസ മുന്നേറ്റമാണ് ഇന്ന് ഉണ്ടായിരിക്കുന്നത്. ഇന്നത്തെ ആദ്യ വ്യാപാരത്തിൽ യുഎസ് ഡോളറിനെതിരെ 87.93 എന്ന നിലയിൽ മൂല്യം മെച്ചപ്പെടുത്തി. ചൊവ്വാഴ്ച, ഗ്രീൻബാക്കിനെതിരെ രൂപയുടെ മൂല്യം 13 പൈസ ഇടിഞ്ഞ് 88.81 എന്ന എക്കാലത്തെയും താഴ്ന്ന നിലയിലെത്തിയിരുന്നു.

ആദ്യം ഇൻ്റർബാങ്ക് വിദേശ വിനിമയ വിപണിയിൽ യുഎസ് ഡോളറിനെതിരെ 88.74 ലാണ് രൂപ ആരംഭിച്ചത്. പിന്നീട് 87.93 ൽ എത്തി, മുൻ ക്ലോസിനേക്കാൾ 88 പൈസയുടെ നേട്ടം രേഖപ്പെടുത്തി. പിന്നീട് അമേരിക്കൻ കറൻസിക്കെതിരെ 88.33 ൽ വ്യാപാരം ആരംഭിക്കുകയായിരുന്നു.താഴ്ന്ന നിലയിൽ തുടരുന്ന ഇന്ത്യൻ രൂപ മെച്ചപ്പെടുത്തൽ സാധ്യത ആരംഭിച്ചത് ഡോളർ സൂചികയിൽ അയവ് വന്നതോടെയാണ്.

യുഎസ് ഫെഡ് ഈ വർഷം കൂടുതൽ നിരക്ക് കുറയ്ക്കുമെന്ന് സൂചനയിലാണ് ഡോളർ സൂചികയിൽ അയവുവന്നത്. അസംസ്കൃത എണ്ണവിലയിലെ ഇടിവുകളും ആർബിഐ ഇടപെടലിനെക്കുറിച്ചുള്ള റിപ്പോർട്ടുകളും ആഭ്യന്തര കറൻസിയെ പിന്തുണച്ചതായി ഫോറെക്‌സ് വ്യാപാരികളെ ഉദ്ധരിച്ച് ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു. ആഭ്യന്തര ഓഹരി വിപണിയിൽ, സെൻസെക്‌സ് ആദ്യകാല വ്യാപാരത്തിൽ 354.57 പോയിന്റ്റ് ഉയർന്ന് 82,384.55 ലും നിഫ്റ്റി 109.55 പോയിന്റ് ഉയർന്ന് 25,255.05 ലും എത്തി.

Indian rupee gains value against US dollar; recovers 88 paise

More Stories from this section

family-dental
witywide