
മുംബൈ: യുഎസ് ഡോളറിനെതിരെ എക്കാലത്തെയും താഴ്ന്ന് നിലയിലായി ഇന്ത്യൻ രൂപയുടെ മൂല്യം. വെള്ളിയാഴ്‌ച ആദ്യ വ്യാപാരത്തിൽ ഇന്ത്യൻ രൂപയുടെ മൂല്യം 88.78 എന്ന നിലയിൽ എത്തി. ഇൻ്റർബാങ്ക് ഫോറിൻ എക്സ‌്ചേഞ്ച് വിപണിയിൽ 88.80 എന്ന നിലയിലേക്ക് പതിച്ചുവെങ്കിലും ഒരു പൈസ മെച്ചപ്പെടുത്തി 88.78 ൽ തിരിച്ചെത്തി നിൽക്കയായിരുന്നു.
വ്യാഴാഴ്‌ച, ഗ്രീൻബാക്കിനെതിരെ രൂപ 88.79 ൽ ആണ് ക്ലോസ് ചെയ്‌തത്.ഇടിവ് ഇനിയും പരിധി കടക്കാതിരിക്കാൻ റിസർവ് ബാങ്ക് ജാഗ്രതയിലാണ്. ആറ് കറൻസികളുടെ കൂട്ടത്തിനെതിരെ ഗ്രീൻബാക്കിൻ്റെ ശക്തി അളക്കുന്ന ഡോളർ സൂചിക 0.22 ശതമാനം കുറഞ്ഞ് 99.32 എന്ന നിലയിലാണ് വ്യാപാരം നടത്തുന്നത്.
ആഭ്യന്തര വിപണികളിലെ ശക്തിയും ക്രൂഡ് ഓയിൽ വിലയിലെ ഒറ്റരാത്രികൊണ്ടുള്ള ഇടിവും ഇപ്പോഴത്തെ തകർച്ചയെ കൂടുതൽ ഇടിവ് ഇല്ലാതെ പിടിച്ച് നിർത്തി. ആഗോള എണ്ണ മാനദണ്ഡമായ ബ്രെൻ്റ് ക്രൂഡിന്റെ വില ഫ്യൂച്ചേഴ്‌സ് ട്രേഡിംഗിൽ 0.18 ശതമാനം കുറഞ്ഞ് ബാരലിന് 65.10 യുഎസ് ഡോളറായി നിൽക്കയാണ്.