
ന്യൂഡല്‍ഹി : കഴിഞ്ഞ മാസം റഷ്യയില്‍ കാണാതായ ഇന്ത്യന്‍ വിദ്യാര്‍ത്ഥിയുടെ മൃതദേഹം വൈറ്റ് നദിക്ക് സമീപമുള്ള ഒരു അണക്കെട്ടില്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട്. 22 വയസ്സുള്ള അജിത് സിംഗ് ചൗധരിയെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. രാജസ്ഥാനിലെ അല്‍വാര്‍ സ്വദേശിയായ അജിത് സിംഗ് 2023 ല്‍ ബഷ്‌കീര്‍ സ്റ്റേറ്റ് മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയില്‍ എംബിബിഎസ് കോഴ്‌സിന് ചേര്‍ന്നിരുന്നു.
ഒക്ടോബര്‍ 19 ന് രാവിലെ 11 മണിയോടെ പാല്‍ വാങ്ങാന്‍ ഹോസ്റ്റലില്‍ നിന്ന് പോയ അജിത് ചൗധരിയെ കാണാതായെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. റഷ്യയിലെ വൈറ്റ് നദിയോട് ചേര്‍ന്നുള്ള ഒരു അണക്കെട്ടിലാണ് വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തിയതെന്നാണ് എന്‍ഡിടിവി റിപ്പോര്‍ട്ട്.
അജിത് സിംഗ് ചൗധരിയുടെ മൃതദേഹം ഇന്ത്യയിലേക്ക് കൊണ്ടുപോകാന്‍ സഹായം അഭ്യര്‍ത്ഥിച്ച് ഓള്‍ ഇന്ത്യ മെഡിക്കല്‍ സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ വിദേശകാര്യ മന്ത്രി ഡോ. എസ്. ജയ്ശങ്കറിനും രാജസ്ഥാന്‍ മുഖ്യമന്ത്രി ഭജന്‍ലാല്‍ ശര്‍മ്മയ്ക്കും കത്തെഴുതി.
Indian student’s body found in dam in Russia after 19 days missing: Report.









