ഏഷ്യാകപ്പ് ടൂർണമെന്റിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു; ടീമിനെ സൂര്യകുമാർ യാദവ് നയിക്കും, മലയാളി താരം സഞ്ജു ടീമിൽ

ന്യൂഡൽഹി: ഏഷ്യാകപ്പ് ടൂർണമെന്റിനുള്ള 15-അംഗ ഇന്ത്യൻ ടീമിനെ സെലക്ഷൻ കമ്മിറ്റി പ്രഖ്യാപിച്ചു. ടീമിനെ സൂര്യകുമാർ യാദവ് ആണ് നയിക്കുക. മലയാളി താരം സഞ്ജു സാംസണും ടീമിൽ ഇടംതേടി. ടെസ്റ്റ് ടീം ക്യാപ്റ്റൻ ശുഭ്‌മാൻ ഗിൽ ഉപനായകനായി ടീമിലുണ്ട്. സൂപ്പർതാരം ജസ്പ്രീത് ബുംറയാണ് പേസ്നിരയെ നയിക്കുന്നത്. അഭിഷേക് ശർമ, തിലക് വർമ, റിങ്കു സിങ് എന്നിവരാണ് ടീമിലിടം പിടിച്ച മറ്റു ബാറ്റർമാർ.

ഹാർദിക് പാണ്ഡ്യ, ശിവം ദുബൈ, അക്ഷർ പട്ടേൽ എന്നിവരാണ് ഓൾറൗണ്ടർമാർ. സഞ്ജുവിന് പുറമേ ജിതേഷ് ശർമയും വിക്കറ്റ് കീപ്പറായി ടീമിലുണ്ട്. . അർഷ്ദീപ് സിങ്ങും ഹർഷിത് റാണയുമാണ് മറ്റുപേസർമാർ. വരുൺ ചക്രവർത്തി, കുൽദീപ് യാദവ് എന്നിവരാണ് ടീമിലെ സ്പിന്നർമാർ. ടി20 ഫോർമാറ്റിലുള്ള ഇത്തവണത്തെ ഏഷ്യാ കപ്പ് ടൂർണമെന്റ്റ് യുഎഇയിലാണ് നടക്കുന്നത്. സെപ്റ്റംബർ ഒമ്പതിന് ആരംഭിക്കുന്ന ടൂർണമെന്റിന്റെ ഫൈനൽ 28-നാണ്. ആറ് ടീമുകൾ പങ്കെടുക്കുന്ന ടൂർണമെന്റിൽ ആകെ 19 മത്സരങ്ങളാണുണ്ടാവുക.

More Stories from this section

family-dental
witywide