യുകെയില്‍ ഇന്ത്യന്‍ യുവതിയെ ക്രൂരമായി പീഡിപ്പിച്ചു ; അതിക്രമം കാട്ടിയത് വംശീയവെറിയില്‍, പ്രതിയെ കണ്ടെത്താൻ വ്യാപക അന്വേഷണത്തിൽ പൊലീസ്

ലണ്ടന്‍: വടക്കന്‍ ഇംഗ്ലണ്ടില്‍ ഇന്ത്യന്‍ വംശജയ്ക്കുനേരെ അതിക്രൂര പീഡനം. 20 വയസ്സുകാരിയാണ് അതിക്രമത്തിന് ഇരയായത്. വംശീയവെറിപൂണ്ട ഒരാളാണ് ദാരുണ സംഭവത്തിന് പിന്നിലെന്നും ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയെന്നും യുകെ പൊലീസ് വ്യക്തമാക്കി. ആക്രമി വെളുത്ത വര്‍ഗക്കാരനാണെന്നും, 30 വയസ്സ് പ്രായം തോന്നിക്കുന്നയാളാണെന്നും വിവരമുണ്ട്.

ശനിയാഴ്ച വൈകുന്നേരം വാല്‍സാലിലെ പാര്‍ക്ക് ഹാള്‍ പ്രദേശത്താണ് യുവതിക്ക് അതിക്രമത്തിന് ഇരയാകേണ്ടിവന്നത്. തെരുവില്‍ ദാരുണാവസ്ഥയിലായ ഒരു സ്ത്രീയെക്കുറിച്ചുള്ള ഫോണ്‍കോളിനെ തുടര്‍ന്നാണ് സംഭവ സ്ഥലത്തേക്ക് എത്തിയതെന്ന് വെസ്റ്റ് മിഡ്ലാന്‍ഡ്സ് പൊലീസ് പറഞ്ഞു. പ്രതിയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ കണ്ടെത്താനായി സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടുണ്ട്. കുറ്റകൃത്യത്തെ ‘വംശീയമായുള്ള ആക്രമണമായി’ കണക്കാക്കുന്നുവെന്നും പൊലീസ് സ്ഥിരീകരിച്ചു.

‘ഇത് ഒരു യുവതിക്കെതിരായ തികച്ചും ഭയാനകമായ ആക്രമണമായിരുന്നു, ഉത്തരവാദിയായ വ്യക്തിയെ അറസ്റ്റ് ചെയ്യാന്‍ ഞങ്ങള്‍ കഴിയുന്നതെല്ലാം ചെയ്യുന്നു,’ വെസ്റ്റ് മിഡ്ലാന്‍ഡ്സ് പൊലീസിനായി അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുന്ന ഡിറ്റക്ടീവ് സൂപ്രണ്ട് (ഡിഎസ്) റോണന്‍ ടൈറര്‍ പറഞ്ഞു.

ഇര ഒരു പഞ്ചാബി സ്ത്രീയാണെന്നും, അടുത്തുള്ള ഓള്‍ഡ്ബറി പ്രദേശത്ത് ഒരു ബ്രിട്ടീഷ് സിഖ് സ്ത്രീയെ വംശീയത ചൂണ്ടിക്കാട്ടി ബലാത്സംഗം ചെയ്തതിന് ആഴ്ചകള്‍ക്ക് ശേഷമാണ് ഈ പുതിയ ആക്രമണം നടന്നതെന്നും പ്രാദേശത്തുള്ള ഇന്ത്യന്‍ കമ്യൂണിറ്റി വ്യക്തമാക്കുന്നു. ഇത് ഇന്ത്യക്കാരില്‍ ആശങ്ക വര്‍ദ്ധിപ്പിക്കുന്നുണ്ട്.

Indian woman brutally raped in UK; Rape was committed in a racially motivated manner.

More Stories from this section

family-dental
witywide