
ലണ്ടന്‍: വിശന്നുവലഞ്ഞപ്പോള്‍ ഭക്ഷണം കഴിച്ചു. അതിപ്പൊ വീട്ടിലിരുന്നാണെങ്കിലെന്താ, ട്രെയിനിലിരുന്നാണെങ്കിലെന്താ?. ഇന്ത്യയിലാണെങ്കില്‍ ഇതൊരു ചര്‍ച്ചാ വിഷയം പോലുമാകില്ലായിരുന്നു. എന്നാല്‍ സ്ഥലം മാറിപ്പോയി. ഇത് ഇംഗ്ലണ്ടാണ്, ഇവിടെ ഇത് ഇത്തിരി പ്രശ്‌നമാണ് ! ഇംഗ്ലണ്ടിലെ ലണ്ടനില്‍ ട്രെയിനിലിരുന്ന് ബിരിയാണികഴിക്കുന്ന ഇന്ത്യക്കാരി വലിയൊരു ചര്‍ച്ചയ്ക്കാണ് തിരികൊളുത്തിയത്.
ലണ്ടന്‍ ട്യൂബില്‍ (റാപ്പിഡ് റെയില്‍ സിസ്റ്റം) ഇരുന്ന് യാത്ര ചെയ്യുന്നിടെ ഇന്ത്യക്കാരിയായ യുവതി കൈകൊണ്ട് പ്ലേറ്റില്‍ നിന്നും ഭക്ഷണം വാരി വാരി കഴിക്കുന്നത് സഹ യാത്രികര്‍ക്ക് കൗതുകമായിരുന്നു. ഫോണില്‍ സംസാരിച്ചുകൊണ്ട് വളരെ സാധാരമാമെന്ന രീതിയില്‍ ചുറ്റുമുള്ളവരെ ശ്രദ്ധിക്കാതെയാണ് യുവതിയുടെ കഴിപ്പ്. സഹയാത്രികരിലൊരാള്‍ ഈ ദൃശ്യങ്ങള്‍ പകര്‍ത്തുകയും സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയ്ക്കാന്‍ പങ്കുവയ്ക്കുകയും ചെയ്തു. എന്തിനാണ് ട്രെയിനിലിരുന്ന് ഇങ്ങനെ ഭക്ഷണം കഴിക്കുന്നതെന്നും, അതും സ്പൂണോ മറ്റൊ ഉപയോഗിക്കാതെ കൈകൊണ്ട് വാരിക്കഴിക്കുന്നതിനെയും ചിലര്‍ വിമര്‍ശിച്ചു. എന്നാല്‍ യുവതിക്ക് പ്രതിരോധം തീര്‍ത്തും ചിലരെത്തി.
” അപ്പോള്‍ ഇതാണ് ലണ്ടന്‍ ട്യൂബ്, വെറും കൈകൊണ്ട് ബിരിയാണി കഴിക്കുന്ന പുതിയ പ്രവണതയാണ് അടുത്ത സെന്‍സേഷന്‍,’ ‘ആരോഗ്യവും ശുചിത്വവും യുകെയില്‍ ഇനി ബഹുമാനിക്കപ്പെടുന്നില്ല,’ ‘കൈകൊണ്ട് ഇങ്ങനെ ഭക്ഷണം കഴിക്കുന്നത് വിചിത്രമാണ്, നിരുപദ്രവകരമായ പ്രവൃത്തി, എല്ലാവരും ഒരേ രീതിയില്‍ ഭക്ഷണം കഴിക്കുന്നവരല്ല…” എന്നിങ്ങനെ നീളുന്നു ചര്‍ച്ച.
വൈറല്‍ വീഡിയോയില്‍, യുവതി മടിയില്‍ വച്ചിരിക്കുന്ന ഒരു പ്ലേറ്റില്‍ നിന്ന് ഒരു അരി വിഭവം കഴിക്കുന്നത് കാണാം, ചിലര്‍ അത് ബിരിയാണിയാണെന്ന് പറയുന്നു. ലണ്ടന്‍ ഡോക്ക്ലാന്‍ഡ്സിലാണ് സംഭവം നടന്നതെന്ന് ഒരു എക്‌സ് ഉപയോക്താവ് അവകാശപ്പെട്ടു.
അതിനിടെ ലണ്ടന്‍ ട്യൂബില്‍ ഭക്ഷണം കഴിക്കുന്നതിനും മദ്യപിക്കുന്നതിനും അനുവാദമുണ്ടോ? എന്നൊരു ചോദ്യവും ഉയര്‍ന്നു. London.gov.uk പ്രകാരം, ലണ്ടന്‍ ട്യൂബില്‍ ഇരുന്ന് ഭക്ഷണം കഴിക്കാനും മദ്യപിക്കാനും അനുവാദമുണ്ട്. എന്നാല്‍ അത് മറ്റുള്ളവര്‍ക്ക് ഒരു തരത്തിലും ബുദ്ധിമുട്ട് ഉണ്ടാക്കാതെ വേണമെന്ന് മാത്രം. ശക്തമായ ഗന്ധമുള്ള ഭക്ഷണങ്ങള്‍ കഴിക്കരുതെന്നും മാലിന്യം ട്രെയിനില്‍ ഉപേക്ഷിക്കരുതെന്നും അധികൃതര്‍ ഉപഭോക്താക്കളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ധാരാളം ബ്രിട്ടീഷുകാര്‍ ട്രെയിനുകളില്‍ ചിപ്സോ സാന്‍ഡ്വിച്ചുകളോ ഒക്കെ കഴിക്കാറുണ്ട്. എന്നാല്‍ ഒരു പാത്രത്തില്‍ ഉച്ചഭക്ഷണം വിളമ്പി കൈകൊണ്ട് വാരിക്കഴിച്ചതുകൊണ്ടാണ് ഇന്ത്യന്‍ യുവതി ശ്രദ്ധിക്കപ്പെട്ടതും വിമര്‍ശിക്കപ്പെട്ടതും.