
നോർത്ത് കാരോലൈന: യുഎസിൽ ഗുജറാത്ത് സ്വദേശിനി കിരൺ പട്ടേൽ(49) മോഷണശ്രമം തടയുന്നതിനിടെ വെടിയേറ്റ് മരിച്ചു. നോർത്ത് കാരോലൈനയിലെ യൂണിയൻ കൗണ്ടിയിൽ ചൊവ്വാഴ്ച രാത്രി 10:30 ഓടെയാണ് സംഭവം. ജോലി ചെയ്യുന്ന സ്‌റ്റോറിന് പുറത്ത് ആരോ വെടിയുതിർക്കുന്നതായി ശബ്ദം കേട്ട കിരൺ പൊലീസിനെ വിവരം അറിയിച്ചെങ്കിലും പൊലീസെത്തിയപ്പോഴേക്കും അക്രമി കിരണിനെ കൊലപ്പെടുത്തുകയായിരുന്നു.
പൊലീസ് എത്തുമ്പോൾ കടയുടെ പ്രവേശന കവാടത്തിൽ നിന്ന് വെറും 20 അടി അകലെയാണ് കിരണിനെ കണ്ടെത്തിയത്. പാർക്കിങ് സ്പേസിൽ രക്തത്തിൽ കുളിച്ച നിലയിലായിരുന്നു കിരൺ. തുടർന്ന് കടയിലെ സിസിടിവി പൊലീസ് പരിശോധിച്ചപ്പോൾ മുഖംമൂടി ധരിച്ച തോക്കുധാരി കടയ്ക്കുള്ളിലേക്ക് പ്രവേശിച്ച് പണം ആവശ്യപ്പെടുന്നതായി കണ്ടു. സംഭവ സമയത്ത് കിരൺ മാത്രമേ കടയിൽ ഉണ്ടായിരുന്നത്.
കിരൺ പണം തരാൻ കഴിയില്ലെന്ന് പറഞ്ഞതും അക്രമി വെടിയുതിർക്കുകയും ഇതോടെ കയ്യിൽ കിട്ടിയതെടുത്ത് അക്രമിയെ കിരൺ എറിഞ്ഞെങ്കിലും ടേബിളിലേക്ക് ചാടിക്കയറിയ അക്രമി വെടിയുതിർത്തതോടെ ഓടി രക്ഷപെടാൻ ശ്രമിച്ച കിരണിനെ പിന്തുടർന്ന് വെടി വെക്കുകയായിരുന്നു.