
ഷിക്കാഗോ നഗരമധ്യത്തിൽ വെച്ച് പട്ടാപകല്‍ സ്വർണ്ണമാല മോഷണം പോയെന്ന് ഇന്ത്യക്കാരി. ചാബി ഗുപ്ത എന്ന യുവതി തന്‍റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് തന്‍റെ പോയെന്ന് പുറം ലോകത്തെ അറിയിച്ചത്. ആരോ എന്‍റെ ചെയിൻ പിടിച്ചുപറിച്ചു. ഞാൻ ഷിക്കാഗോ ഡൗണ്ടൗണിൽ നടക്കുമ്പോൾ ആരോ വന്ന് എന്‍റെ ചെയിൻ പിടിച്ചുപറിച്ചു. ചതവുകൾ നിങ്ങൾക്ക് കാണാൻ കഴിയുമോ, സുഹൃത്തേ? ഡൗണ്‍ഡൗണിൽ. ദൈവത്തിന് നന്ദി എനിക്ക് എന്റെ ലോക്കറ്റ് സംരക്ഷിക്കാൻ കഴിഞ്ഞു, പക്ഷേ, കൊളുത്ത് പോയി. സുരക്ഷിതരായിരിക്കൂ, നിങ്ങൾ അവിടെ..’ പിന്നാലെ ചാബി തന്‍റെ അമ്മയെ വീഡിയോ കോളില്‍ വിളിച്ച് സംസാരിച്ചതിന്‍റെ ഭാഗങ്ങളും വീഡിയോയില്‍ പങ്കുവച്ചു.
മോഷണം അറിഞ്ഞ ചാബിയുടെ അമ്മ വലിയ ആശങ്ക പങ്കുവെയ്ക്കുകയും തന്‍റെ ഉറക്കം നഷ്ടപ്പെട്ടെന്ന് ഭര്‍ത്താവിനോട് പറയുന്നതും വീഡിയോയില്‍ കേൾക്കാം. ഈ സമയം ചാബി തന്നെ ആശ്വസിപ്പിച്ചു. എന്നാല്‍, ഇത്തരത്തിലുള്ള സംഭവം റാഞ്ചിയിലോ, പട്നയിലോ, ബെംഗളൂരുവിലോ, നീ താമസിച്ചിരുന്നിടത്തോ ഒരിക്കലും നടന്നിട്ടില്ല. ഷിക്കാഗോ സുരക്ഷിതമാണെന്ന് ഞാൻ കരുതി. ഇത് വിഷമിക്കേണ്ട കാര്യമാണെന്നും അമ്മ ചാബിയോട് പറയുന്നതും കാണാം.
വീഡിയോ വൈറലായതോടെ ഏകദേശംഒമ്പത് ലക്ഷത്തിലധികം പേരാണ് ഇതിനോടകം വീഡിയോ കണ്ടത്. നിരവധി പേര്‍ അനുകൂലിച്ചും പ്രതികൂലിച്ചും രംഗത്തെത്തി. ഇന്ത്യയും സുരക്ഷിതമല്ല. യുഎസിൽ ഇന്ത്യയേക്കാൾ ഉയർന്ന കുറ്റകൃത്യ നിരക്കാണ്. ഇക്കാലത്ത് നമ്മൾ എവിടെയും സ്വർണ്ണ മാലകൾ ധരിക്കരുത്. അവിടെയും ഇവിടെയും മോഷ്ടാക്കൾക്ക് ഒരു കുറവുമില്ല തുടങ്ങി നിരവധി കമൻ്റുകളാണ് വീഡിയോയ്ക്ക് താഴെ വരുന്നത്.