
ഡബ്ലിന്‍: സമൂഹമാധ്യത്തിലൂടെ ഇന്ത്യന്‍ യുവാവ് വെളിപ്പെടുത്തിയ വംശീയ അധിക്ഷേപത്തിന്റെ അനുഭവങ്ങള്‍ ചര്‍ച്ചയാകുന്നു. അയര്‍ലന്‍ഡിലെ ഒരു ബസ് സ്റ്റോപ്പില്‍ വച്ച് കൗമാരക്കാരില്‍ നിന്ന് തനിക്ക് വംശീയ അധിക്ഷേപം നേരിട്ടതായാണ് 22 വയസ്സുകാരനായ പേര് വെളിപ്പെടുത്താത്ത യുവാവ് വെളിപ്പെടുത്തിയത്.
ബസ് കാത്തുനില്‍ക്കുന്നതിനിടെ ഐറിഷ് കൗമാരക്കാര്‍ തന്നെ വംശീയമായും ശാരീരികമായും ആക്രമിച്ചുവെന്നും യുവാവ് സമൂഹ മാധ്യമമായ റെഡ്ഡിറ്റിലൂടെ വെളിപ്പെടുത്തി. രണ്ട് ഐറിഷ് പൗരന്മാരും ബ്രൗണ്‍ നിറമുള്ള ഒരാളും തനിക്കൊപ്പമുണ്ടായിരുന്നുവെങ്കിലും ആരും തനിക്ക് വേണ്ടി പ്രതികരിച്ചില്ലെന്നും യുവാവ് പറയുന്നു.
അടുത്തിടെ അയര്‍ലന്‍ഡില്‍ ഇന്ത്യന്‍ പൗരന്മാര്‍ക്കെതിരായ ആക്രമണങ്ങളില്‍ വര്‍ധനവുണ്ടായിട്ടുണ്ടെന്ന് ഇന്ത്യന്‍ എംബസി തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ജാഗ്രത പാലിക്കണമെന്നും ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ തനിച്ചു പോകുന്നത് ഒഴിവാക്കണമെന്നും നിര്‍ദേശിച്ചിരുന്നു.