അമേരിക്കൻ സ്വപ്നം ഉപേക്ഷിച്ച് ഇന്ത്യക്കാർ? അമേരിക്കയിലെത്തുന്ന ഇന്ത്യൻ വിദ്യാർത്ഥികളുടെ എണ്ണം കുറവെന്ന് കണക്കുകൾ

ന്യൂയോർക്ക്: വിദേശ രാജ്യങ്ങളിൽ പഠിക്കാൻ ഇഷ്ടപ്പെടുന്ന ഇന്ത്യക്കാരുടെ ഏറ്റവും പ്രിയപ്പെട്ട ഇടമാണ് അമേരിക്ക.  എന്നാൽ, സമീപകാല കണക്കുകൾ പരിശോധിച്ചാൽ വിദേശത്ത് പഠിക്കാൻ ആഗ്രഹിക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികൾക്കിടയിൽ അമേരിക്കയോടുള്ള താൽപര്യം കുറയുകയാണെന്നാണ് റിപ്പോർട്ടുകൾ. ഈ വർഷം ഓഗസ്റ്റിൽ അമേരിക്കയിലെത്തിയ ഇന്ത്യൻ വിദ്യാർത്ഥികളുടെ എണ്ണം 41,540 ആണെന്നാണ് യു.എസ്. ഡിപ്പാർട്ട്മെന്റ് ഓഫ് കൊമേഴ്‌സിന്റെ ഇന്റർനാഷണൽ ട്രേഡ് അഡ്മിനിസ്ട്രേഷന്റെ കണക്ക്.

എന്നാൽ, കഴിഞ്ഞ വർഷം ഓ​ഗസ്റ്റിലെ കണക്കുകളെ അപേക്ഷിച്ച് അമേരിക്കയിലെത്തിയ ഇന്ത്യൻ വിദ്യാർത്ഥികളുടെ എണ്ണത്തിൽ 44% കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത് എന്നാണ് ബിസിനസ് ലൈൻ റിപ്പോർട്ട് ചെയ്യുന്നത്. ട്രംപ് ഭരണകൂടം സർവകലാശാലകൾക്ക് അന്താരാഷ്ട്ര വിദ്യാർത്ഥികളുടെ എണ്ണം 15% ആയി പരിമിതപ്പെടുത്താനും, ഒരു രാജ്യത്ത് നിന്നുള്ള വിദ്യാർത്ഥികളുടെ എണ്ണം 5% ആയി നിജപ്പെടുത്താനും നിർദേശം നൽകിയത് ഇന്ത്യൻ വിദ്യാർത്ഥികളുടെ വരവിനെ പ്രതികൂലമായി ബാധിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തൽ.

വിസ കാലതാമസം, പഠനാനന്തര ജോലി അവസരങ്ങളുമായി ബന്ധപ്പെട്ട് വർദ്ധിച്ചുവരുന്ന അനിശ്ചിതത്വം, പുതിയ യാത്രാ നിയന്ത്രണങ്ങൾ, ട്രംപ് ഭരണകൂടത്തിന് കീഴിലുള്ള ഭരണപരിഷ്കാരങ്ങൾ എന്നിവ ഇന്ത്യയിൽ നിന്നുള്ള വിദ്യാർത്ഥികളുടെ വരവിനെ പിന്നോട്ടടിച്ചെന്നുമാണ് റിപ്പോർട്ടുകൾ. അതേസമയം, കഴിഞ്ഞ വർഷത്തേക്കാൾ അമേരിക്കയിലേയ്ക്ക് എത്തുന്ന മൊത്തം അന്താരാഷ്ട്ര വിദ്യാർത്ഥികളുടെ എണ്ണം 23% കുറഞ്ഞുവെന്നും റിപ്പോർട്ടുകളുണ്ട്.

Indians giving up on the American dream? Statistics show that the number of Indian students coming to America is low

More Stories from this section

family-dental
witywide