
ഇന്ത്യയിൽ നിന്ന് വിദേശത്തേക്ക് ചേക്കേറുന്ന വിദ്യാർത്ഥികളുടെ എണ്ണം നാൾക്കുനാൾ വർധിക്കുകയാണ്. ഇത്തവണ യു എസിലെ അരിസോന സ്‌റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ (എഎസ്) 2025 ശരത്കാല സെമസ്റ്ററിൽ ഇന്ത്യൻ വിദ്യാർഥികളുടെ എണ്ണത്തിൽ റെക്കോർഡ്. യൂണിവേഴ്സിറ്റിയിലെ വിദേശീയരിൽ ഏറ്റവും കൂടുതൽ ഇന്ത്യൻ വിദ്യാർഥികളാണ്. 42,000 ൽ അധികം പുതിയ വിദ്യാർഥികളാന്ന് ഈ സെമൻ്ററിൽ ചേർന്നത്. ഇതിൽ 5,600 ൽ അധികം പേർ ഇന്ത്യയിൽ നിന്നാണ്.
മൊത്തത്തിൽ, മറ്റു രാജ്യങ്ങളിലെ വിദ്യാർഥി സമൂഹത്തിന്റെ മൂന്നിലൊന്നിൽ കൂടുതൽ ഇന്ത്യയിൽ നിന്നാണ്. ട്രംപ് ഭരണകൂടത്തിൻ്റെ നയ മാറ്റങ്ങളും യുഎസ് വീസ നടപടികളിലെ കാലതാമസവും മറ്റു രാജ്യങ്ങളിലെ വിദ്യാർഥികളെ നിരുത്സാഹപ്പെടുത്തുകയും അക്കാദമിക് സ്ഥാപനങ്ങളെ നിയന്ത്രണത്തിലാക്കാൻ സമ്മർദ്ദം ചെലുത്തുകയും യാത്രാ പദ്ധതികളെ തടസ്സപ്പെടുത്തുകയും ചെയ്‌തതിനെ തുടർന്നാണിത്. വിദ്യാർത്ഥികൾക്ക് കൃത്യസമയത്ത് വീസ നേടാൻ കഴിയുന്നില്ലെങ്കിലും, ഓൺലൈൻ കോഴ്സുകൾ ആരംഭിക്കുക, പ്രവേശനം മാറ്റിവയ്ക്കുക, അല്ലെങ്കിൽ വിദേശത്തുള്ള പങ്കാളി സ്ഥാപനങ്ങളിൽ ചേരുക തുടങ്ങിയ ബദലുകൾ എഎസ്യു വാഗ്ദാനം ചെയ്തിട്ടുണ്ട്.