ഇന്ത്യയുടെ വാർത്താവിനിമയ ഉപഗ്രഹമായ സിഎംഎസ് -03 വിക്ഷേപണം ഇന്ന്

ഇന്ത്യയുടെ സൈനികസേവനങ്ങൾക്ക് കരുത്തുപകരുന്ന വാർത്താവിനിമയ ഉപഗ്രഹമായ സിഎംഎസ്- 03 (ജിസാറ്റ് 7 ആർ) വിക്ഷേപണം ഇന്ന്. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പെസ് സെന്ററിൽ നിന്ന് വൈകിട്ട് 5.26 നാണ് വിക്ഷേപണം. മൾട്ടി-ബാൻഡ് വാർത്താവിനിമയ ഉപഗ്രഹമായ സി എം എസ് -03 അഥവാ ജിസാറ്റ് 7ആർ എൽവിഎം 3 റോക്കറ്റ് ഉപയോഗിച്ചാണ് ഭ്രമണപഥത്തിലെത്തിക്കുന്നത്.

ഇന്ത്യയിൽ നിന്നും വിക്ഷേപിക്കുന്ന ഏറ്റവും ഭാരമേറിയ വാർത്താവിനിമയ ഉപഗ്രഹമാണിത്. 4410 കിലോഗ്രാം ഭാരമാണ് ഉപഗ്രഹത്തിന് ഉള്ളത്. ജിസാറ്റ് 7 അഥവാ ‘രുഗ്മിണി’ ഉപഗ്രഹത്തിന് പകരമായാണ് സി എം എസ് -03 വിക്ഷേപിക്കുന്നത്. നാവികസേനയുടെ കപ്പലുകൾ, അന്തർവാഹിനികൾ, വിമാനങ്ങൾ, കരയിലെ കമാൻഡ് സെന്ററുകൾ എന്നിവ തമ്മിൽ തത്സമയവും സുരക്ഷിതവുമായ ആശയവിനിമയ ലിങ്കുകൾ സ്ഥാപിക്കാൻ ഈ ഉപഗ്രഹം സഹായിക്കും. രാജ്യ സുരക്ഷയുമായി ബന്ധപ്പെട്ട ദൗത്യമായതിനാൽ ഉപഗ്രഹത്തിൻ്റെ വിവരങ്ങൾ ഐഎസ്ആർഓ രഹസ്യമായി സൂക്ഷിക്കുകയായിരുന്നു.

India’s communication satellite CMS-03 to be launched today

More Stories from this section

family-dental
witywide