
നോര്‍വേ: നോര്‍വേ ചെസ് ടൂര്‍ണമെന്റില്‍ മുന്‍ ലോകചാമ്പ്യന്‍ മാഗ്നസ് കാള്‍സണെ ഇന്ത്യന്‍ താരവും നിലവിലെ ലോകചാംപ്യനുമായ ഡി. ഗുകേഷ് പരാജയപ്പെടുത്തി. ടൂര്‍ണമെന്റിന്റെ ആറാം റൗണ്ടിലാണ് ഗുകേഷ് കാള്‍സണെതിരെ ആധികാരികമായ വിജയം നേടിയത്.
Gukesh just defeated Magnus Carlsen🔥
— Anisht Dev (@cricketcoast) June 1, 2025
Look at Magnus's frustration! 🤣🤣 pic.twitter.com/zlPQJcgs1I
ക്ലാസിക്കല്‍ ഗെയിമിലൂടെ ഇതാദ്യമായാണ് ഗുകേഷ് മാഗ്നസ് കാള്‍സണെ പരാജയപ്പെടുത്തുന്നത്.പരാജയത്തിന് പിന്നാലെ രോഷാകുലനായ മാഗ്നസ് കാള്‍സണ്‍ മേശമേല്‍ ഇടിച്ച് രോഷം പ്രകടിപ്പിച്ചു.
ഇതിന്റെ വിഡിയോ നോർവേ ചെസ് സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചു. വിഡിയോ വൈറലായി. തന്റെ കരിയറില്‍ താനും ഒരുപാട് തവണ മേശമേല്‍ ഇടിച്ചിട്ടുണ്ടെന്ന് മത്സരശേഷം ഗുകേഷും പറഞ്ഞു.
India’s Gukesh defeats former world champion Magnus Carlsen again