
ദുബായ്: ഏഷ്യാ കപ്പില്‍ പാകിസ്ഥാനെ തകർത്ത് തരിപ്പണമാക്കി ഇന്ത്യയ്ക്ക് മിന്നും വിജയം. പാകിസ്ഥാനെ ഏഴ് വിക്കറ്റിന് തകര്‍ത്ത് ഇന്ത്യ സൂപ്പര്‍ ഫോര്‍ ഉറപ്പാക്കി. ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന്‍ 127 റൺസിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിലാണ് കളി അവസാനിപ്പിച്ചത്. അതേസമയം, 25 പന്തും ഏഴ് വിക്കറ്റും ബാക്കി നിര്‍ത്തിയാണ് ഇന്ത്യ വിജയം കരസ്ഥമാക്കിയത്.
16-ാം ഓവറിലാണ് ഇന്ത്യ വിജലക്ഷ്യം മറികടന്നത്. സിക്സറടിച്ചാണ് സൂര്യ ഇന്ത്യയുടെ വിജയം പൂര്‍ത്തിയാക്കിയത്. ഏഴ് പന്തില്‍ 10 റൺസെടുത്ത ശുഭ്മാന്‍ ഗില്‍, 13 പന്തില്‍ 31 റണ്‍സടിച്ച അഭിഷേക് ശര്‍മ, 31 പന്തില്‍ 31 റണ്‍സെടുത്ത തിലക് വര്‍മ എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്.
നായകൻ സൂര്യകുമാർ യാദവാണ് ടോപ് സ്കോറർ. 47 റൺസാണ് സൂര്യകുമാർ യാദവ് നേടിയത്. ഒരു സിക്സറും അഞ്ച് ഫോറും അടങ്ങുന്നതായിരുന്നു സൂര്യകുമാറിന്റെ ഇന്നിങ്സ്. പാകിസ്ഥാനായി സായിം അയുബ് മൂന്ന് വിക്കറ്റ് വീഴ്ത്തി. 40 റൺസ് നേടിയ സാഹിബ്‌സാദ ഫർഹാൻ ആണ് പാകിസ്താന്റെ ടോപ് സ്കോറർ. പുറത്താക്കാതെ 33 റൺസ് എടുത്ത ഷഹീൻ അഫ്രിദിയും തിളങ്ങി.
പാകിസ്ഥാൻ്റെ വിക്കറ്റുകൾ ഇന്ത്യക്കായി കുൽദീപ് യാദവ് മൂന്നും അക്ഷർ പട്ടേൽ, ജസ്പ്രീത് ബുംറ എന്നിവർ രണ്ടും വിക്കറ്റ് നേടിയപ്പോൾ ഹാർദിക് പാണ്ഡ്യ, വരുൺ ചക്രവർത്തി എന്നിവർ ഓരോന്നും വിക്കറ്റുവീഴ്ത്തി.
ഇന്ത്യൻ ഇലവൻ: അഭിഷേക് ശർമ, ശുഭ്‌മാൻഗിൽ, സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), തിലക് വർമ, സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), ശിവം ദുബെ, ഹാർദിക് പാണ്ഡ്യ, അക്ഷർ പട്ടേൽ, കുൽദീപ് യാദവ്, ജസ്പ്രീത് ബുംറ, വരുൺ ചക്രവർത്തി
പാകിസ്‌താൻ ഇലവൻ: സഹിബ് സാദഫർഹാൻ, സായിം അയ്യൂബ്, മുഹമ്മദ് ഹാരിസ് (വിക്കറ്റ് കീപ്പർ), ഫഖർ സമാൻ, സൽമാൻ ആഘ (ക്യാപ്റ്റൻ), ഹസൻ നവാസ്, മുഹമ്മദ് നവാസ്, ഫഹീം അഷ്റഫ്, ശഹീൻ അഫ്രീദി, സുഫിയാൻ മുഖീം, അബ്റാർ അഹ്‌മദ്.