പാക്കിസ്ഥാന് തിരിച്ചടി പ്രളയം, ഇന്ത്യയെ കാത്ത് സൈന്യം; പാക് പൈലറ്റ് കസ്റ്റഡിയിലെന്ന് സൂചന, വിവിധ സംസ്ഥാനങ്ങൾ ജാഗ്രതയിൽ

ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറിന്റെ പിന്നാലെ പാകിസ്താന്‍ നടത്തിയ വ്യോമാക്രമണത്തിന് ശക്തമായ തിരിച്ചടി തുടരുകയാണ് ഇന്ത്യ. പാകിസ്താന്റെ മൂന്ന് യുദ്ധവിമാനങ്ങളും 50-ഓളം ഡ്രോണുകളും പത്തോളം മിസൈലുകളും തകര്‍ത്തിട്ടുണ്ട്. രണ്ട് ചൈനീസ് നിര്‍മിത യുദ്ധവിമാനങ്ങളാണ് തകര്‍ത്തത്. പാക് പൈലറ്റിനെ ഇന്ത്യ കസ്റ്റഡിയിലെടുത്തതായും സൂചനയുണ്ട്.

തുടര്‍ച്ചയായുള്ള ദിവസങ്ങളില്‍ നിയന്ത്രണരേഖയ്ക്ക് സമീപം പാക്കിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചിരിക്കുകയാണ്. രാജ്യത്തിന്റെ വടക്ക്, പടിഞ്ഞാറന്‍ മേഖലകളിലെ 15 നഗരങ്ങളിലായി സ്ഥിതിചെയ്യുന്ന മിലിട്ടറി കേന്ദ്രങ്ങളെ ലക്ഷ്യമിട്ടുള്ള പാകിസ്താന്റെ ആക്രമണശ്രമത്തെ ഇന്ത്യന്‍ സൈന്യം തകര്‍ത്തിരുന്നു.

അതേസമയം,പാക് പ്രകോപനത്തിന്റെ പശ്ചാത്തലത്തില്‍ വിവിധ സംസ്ഥാനങ്ങളില്‍ സുരക്ഷ ശക്തമാക്കി. പഞ്ചാബ്, ഹരിയാണ, ഉത്തരാഖണ്ഡ്, ആന്ധ്രപ്രദേശ്, മഹാരാഷ്ട്ര അടക്കമുള്ള സംസ്ഥാനങ്ങളില്‍ സുരക്ഷാ മുന്നൊരുക്കങ്ങള്‍ തുടങ്ങീട്ടുണ്ട്.

Also Read

More Stories from this section

family-dental
witywide