
വാഷിംഗ്ടൺ: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ആദ്യ ഭരണകാലത്ത് ഒരു വർഷത്തിലേറെ സേവനമനുഷ്‌ഠിച്ച ശേഷം 2019ൽ പുറത്താക്കപ്പെട്ട മുൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോൺ ബോൾട്ടനെതിരെ കുറ്റപത്രം സമർപ്പിച്ചു. ബോൾട്ടൻ ഉടൻ തന്നെ ഫെഡറൽ അധികാരികൾക്ക് മുന്നിൽ കീഴടങ്ങാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ.
രഹസ്യസ്വഭാവമുള്ള രേഖകൾ കൈകാര്യം ചെയ്തതുമായി ബന്ധപ്പെട്ട ഫെഡറൽ അന്വേഷണത്തിലാണ് നടപടി. സർക്കാർ സേവന കാലത്തെ രഹസ്യ രേഖകൾ അദ്ദേഹം കൈവശം വച്ചുവെന്ന സംശയത്തെ തുടർന്ന് എഫ്.ബി.ഐ അന്വേഷണം. ബോൾട്ടനെതിരെയുള്ള അന്വേഷണം ഓഗസ്റ്റിലാണ് പരസ്യമായത്. മേരിലാൻഡിലെ അദ്ദേഹത്തിൻ്റെ വീട്ടിലും വാഷിംങ്ടണിലെ ഓഫീസിലും എഫ്ബിഐ പരിശോധന നടത്തി.
ബോൾട്ടൻ രഹസ്യ വിവരങ്ങൾ കൈകാര്യം ചെയ്തതിലെ ക്രമക്കേടുകൾ, ദേശീയ പ്രതിരോധ വിവരങ്ങൾ കൈവശം വെച്ചതിനും കൈമാറ്റം ചെയ്തതതിനും ഉൾപ്പെടെ 18 ക്രിമിനൽ കുറ്റങ്ങളാണ് കുറ്റപത്രത്തിൽ ചുമത്തിയിട്ടുള്ളത്. തെറ്റൊന്നും ചെയ്തിട്ടില്ലെന്നും കൈവശമുള്ള രേഖകൾ മുൻ ഉദ്യോഗസ്ഥർക്ക് സാധാരണയായി ഉണ്ടായിരിക്കാവുന്നവയാണെന്നുമാണ് ബോൾട്ടന്റെ അഭിഭാഷകൻ നേരത്തെ നിലപാട് എടുത്തിരുന്നത്. ട്രംപിൻ്റെ കടുത്ത വിമർശകരിൽ ഒരാളാണ് ബോർട്ടൻ ഉൾപ്പെട്ട ഈ വിഷയത്തിൽ ബോൾട്ടനെ ഒരു ‘മോശം വ്യക്‌തി’ എന്നാണ് ട്രംപ് വിശേഷിപ്പിച്ചത്.
United States President Donald Trump’s former national security adviser, over his handling of classified documents, charging him with retaining and transmitting national defence information.