ഡൽഹി, ചെന്നൈ വിമാനത്താവളങ്ങളിൽ നിന്നുള്ള എല്ലാ വിമാനങ്ങളും ഇന്ന് അർദ്ധരാത്രി വരെ റദ്ദാക്കി ഇൻഡിഗോ ; വ്യാപക പ്രതിഷേധവുമായി യാത്രക്കാർ

ന്യൂഡൽഹി : ഇൻഡിഗോ വിമാനങ്ങൾ കൂട്ടത്തോടെ വൈകുകയും റദ്ദാക്കുകയും ചെയ്തതിന് പിന്നാലെ രാജ്യത്തെ പല വിമാനത്താവളങ്ങളിലും വ്യാപക പ്രതിഷേധവുമായി യാത്രക്കാർ. യാത്രക്കാർ ഇൻഡിഗോ ജീവനക്കാരോട് തട്ടിക്കയറുന്ന സ്ഥിതിയാണ് ഇപ്പോഴുള്ളത്.

ഇൻഡിഗോ എയർലൈൻസിലെ പ്രശ്‌നങ്ങൾ വെള്ളിയാഴ്ച നാലാം ദിവസത്തിലേക്ക് കടക്കുന്നതിനിടെ ഇന്ന് രാവിലെ 500-ലധികം വിമാന സർവീസുകളാണ് റദ്ദാക്കിയത്. ഡൽഹി വിമാനത്താവളമാണ് ഏറ്റവും കൂടുതൽ ദുരിതത്തിലായത്, ഇവിടെനിന്നും ഇന്നത്തേക്കുള്ള ഇൻഡിഗോ വിമാനങ്ങളെല്ലാം റദ്ദാക്കി. ചെന്നൈയിൽ നിന്നുള്ള എല്ലാ ഇൻഡിഗോ വിമാനങ്ങളുടെയും പുറപ്പെടലുകൾ വൈകുന്നേരം 6 മണി വരെ റദ്ദാക്കിയിട്ടുണ്ട്.

മൊത്തത്തിൽ, നാല് ദിവസങ്ങളിലായി ആയിരത്തോളം വിമാന സർവീസുകളാണ് റദ്ദാക്കിയത്. ഇത് യാത്രക്കാരെ വിമാനത്താവളങ്ങളിൽ കുടുങ്ങിക്കിടക്കാനും അവരുടെ യാത്രാ പദ്ധതികൾ തടസ്സപ്പെടുത്താനും വലിയതോതിൽ കാരണമായി.

അതേസമയം, അടുത്ത വർഷം ഫെബ്രുവരി 10-ഓടെ മാത്രമേ പ്രവർത്തനങ്ങൾ പൂർവ്വ സ്ഥിതിയിലേക്ക് വരൂ എന്നും ഇൻഡിഗോ വ്യോമയാന നിരീക്ഷണ സമിതിയായ ഡിജിസിഎയെ അറിയിച്ചു.

സാങ്കേതികമായ പ്രശ്‌നങ്ങള്‍, ഷെഡ്യൂളുകളില്‍ വന്ന മാറ്റം, കാലാവസ്ഥയിലുണ്ടായ പ്രതികൂലമായ മാറ്റങ്ങള്‍, ഏവിയേഷന്‍ വ്യവസ്ഥയിലുണ്ടായ അതിരൂക്ഷമായ തിരക്ക്, പുതിയതായി പുറത്തുവന്ന വിമാനയാത്ര സമയക്രമീകരണങ്ങളുമായി ബന്ധപ്പെട്ട നിയമങ്ങള്‍ എന്നിവയാണ് വിമാനയാത്രകള്‍ റദ്ദാക്കാനുള്ള കാരണങ്ങളായി  ഇന്‍ഡിഗോ സിഇഒ പീറ്റര്‍ എല്‍ബേർസ്  ചൂണ്ടിക്കാട്ടുന്നത്.

IndiGo cancels all flights from Delhi and Chennai airports till midnight today

More Stories from this section

family-dental
witywide