വിമാനങ്ങൾ റദ്ദാക്കിയതിൽ യാത്രക്കാരോട് ക്ഷമ ചോദിച്ച് ഇൻഡിഗോ സിഇഒ പീറ്റർ എൽബർ. ഇന്ന് മാത്രം ഇൻഡിഗോയുടെ ആയിരം വിമാന സർവീസുകൾ റദ്ദാക്കി. ആശങ്കകൾ ഉടൻ പരിഹരിക്കും. സർവീസുകൾ 10 മുതൽ സാധാരണ നിലയിലാകും. നാളെയും വിമാന സർവീസുകൾ ബാധിക്കുമെന്നും പീറ്റർ എൽബർ അറിയിച്ചു. രാജ്യവ്യാപകമായി അറുനൂറിലേറെ സർവീസുകളാണ് തടസപ്പെട്ടത്.
റദ്ദാക്കിയ സർവ്വീസിന്റെ റീ ഫണ്ട് നൽകുമെന്നും താമസ സൗകര്യങ്ങൾ ഒരുക്കുമെന്നും ഇൻഡിഗോ വാർത്താകുറിപ്പിൽ അറിയിച്ചിരുന്നു. ഇൻഡിഗോ വിമാനക്കമ്പനി പ്രതിസന്ധിയിൽ കേന്ദ്ര സർക്കാർ ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചതിനോടൊപ്പം എന്താണ് പിഴവ് സംഭവിച്ചതെന്ന് പരിശോധിക്കുമെന്നും ഉത്തരവാദികളെ കണ്ടെത്തി നടപടിയെടുക്കുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയം വ്യക്തമാക്കി.
നിരവധി യാത്രക്കാരാണ് ആഭ്യന്തര – അന്താരാഷ്ട്ര സർവീസുകൾ ഉൾപ്പെടെ റദ്ദാക്കിയതോടെ വലഞ്ഞത്. കമ്പനി അധികൃതർ ബദൽ സംവിധാനങ്ങളോ അടിസ്ഥാന സൗകര്യങ്ങളോ ഒരുക്കിയില്ലെന്ന് ആരോപിച്ച് യാത്രക്കാർ വിമാനത്താവളങ്ങളിൽ പ്രതിഷേധിച്ചു.
IndiGo CEO apologizes to passengers for flight cancellations









