വിമാനയാത്ര പ്രതിസന്ധിയിൽ തകർന്ന് ഇൻഡിഗോ; ആവശ്യമെങ്കിൽ സിഇഒയെ പുറത്താക്കുമെന്ന് വ്യോമയാന മന്ത്രി

ദില്ലി: രാജ്യത്ത് ഉണ്ടായ വിമാനയാത്ര പ്രതി സന്ധിയെ തുടർന്ന് ഇന്‍ഡിഗോയുടെ സര്‍വീസുകള്‍ 10 ശതമാനം വെട്ടിക്കുറയ്ക്കാന്‍ തീരുമാനിച്ചതിന് പിന്നാലെ വീണ്ടും ഇൻഡിഗോയ്ക്ക് കടുത്ത മുന്നറിയിപ്പ്. ആവശ്യമെങ്കിൽ ഇൻഡിഗോ സിഇഒയെ പുറത്താക്കാൻ നിർദ്ദേശിക്കുമെന്ന് വ്യോമയാന മന്ത്രി റാം മോഹൻ നായിഡു വ്യക്തമാക്കി. കൃത്യമായ കൂടിയാലോചനകളോടെയാണ് ജോലിസമയ ചട്ടം നടപ്പിലാക്കിയത്. പ്രതിസന്ധി മനപൂർവ്വം സൃഷ്ടിച്ചതാണോ എന്ന് സംശയിക്കുന്നുവെന്നും ഡിജിസിഎയുടെ വീഴ്ച പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.

അതേസമയം, രാജ്യത്ത് വിമാനസര്‍വീസുകള്‍ സാധാരണനിലയിലായെന്നും പ്രവര്‍ത്തനങ്ങള്‍ സുഗമമായി നടക്കുന്നുണ്ടെന്നും ഇന്‍ഡിഗോ വ്യക്തമാക്കിയെങ്കിലും രാജ്യത്തെ ഏറ്റവുംവലിയ വിമാനക്കമ്പനിക്കെതിരെ ശക്തമായ നടപടിയുമായി മുന്നോട്ടുപോവുകയാണ് കേന്ദ്രസർക്കാർ. പുതുക്കിയ ഷെഡ്യൂള്‍ ഇന്‍ഡിഗോ ഇന്ന് സമര്‍പ്പിക്കും.

എന്നാൽ മാർച്ചിനു ശേഷം ഇൻഡിഗോ പൈലറ്റുമാരുടെ എണ്ണം മൂന്ന് ശതമാനം കുറഞ്ഞെന്നും എയർ ഇന്ത്യയുടേത് ഇരട്ടിയായെന്നും റിപ്പോർട്ടുകളുണ്ട്. അതിനിടെ എയര്‍ലൈന്‍ പൈലറ്റ്സ് അസോസിയേഷന്‍ പ്രതിനിധികള്‍ പാര്‍ലമെന്‍ററി കമ്മിറ്റിക്ക് മുന്‍പാകെ ഹാജരാകും. ഡ്യൂട്ടി സയമ ലംഘനങ്ങള്‍, ജോലി സമ്മര്‍ദം തുടങ്ങിയ ആശങ്കകള്‍ പാര്‍ലമെന്ററി കമ്മിറ്റിയെ അറിയിക്കും.

IndiGo collapses in air travel crisis; Aviation Minister says CEO will be sacked if necessary

വിമാനയാത്ര പ്രതിസന്ധിയിൽ തകർന്ന് ഇൻ

More Stories from this section

family-dental
witywide