ഏഴാം ദിനത്തിലും ഇൻഡിഗോ പ്രതിസന്ധി തുടരുന്നു; സർവീസുകൾ റദാക്കിയേക്കും

ദില്ലി: ഏഴാം ദിനവും ഇൻഡിഗോ വിമാന സർവീസ് പ്രതിസന്ധി തുടരുന്നു. ഇന്നും പ്രധാന വിമാനത്താവളങ്ങളിൽ നിന്ന് സർവീസുകൾ റദാക്കിയേക്കുമെന്നാണ് റിപ്പോർട്ടുകൾ. വിമാന സർവീസുകൾ വൈകിയതിൽ ഡിജിസിഎ നൽകിയ കാരണം കാണിക്കൽ നോട്ടീസിന് മറുപടി നൽകാൻ ഇൻഡിഗോ സിഇഒയ്ക്ക് സമയം നീട്ടി നൽകി. ഇന്ന് വൈകുന്നേരം 6 മണിക്കകം മറുപടി നൽകാനാണ് ഡിജിസിഎ നിർദേശം.

അതേസമയം, റദാക്കിയ ടിക്കറ്റുകൾക്ക് ഇതുവരെ 610 കോടി രൂപ റീഫണ്ട് ചെയ്തതായി ഇൻഡിഗോ അറിയിച്ചു. 3000ത്തോളം ബാഗേജുകളും യാത്രകാർക്ക് തിരികെ എത്തിച്ചു നൽകി. പ്രശ്നം പാർലമെന്റിൽ ഉന്നയിക്കാനാണ് പ്രതിപക്ഷ നീക്കം. പ്രതിപക്ഷം ഇന്ന് ഇൻഡിഗോ പ്രതിസന്ധി സഭയിൽ ഉന്നയിക്കും.

IndiGo crisis continues for seventh day; services may be cancelled

More Stories from this section

family-dental
witywide