രാജ്യത്ത് ഇൻഡിഗോ പ്രതിസന്ധി തുടരുന്നു: വലഞ്ഞ് യാത്രക്കാർ, പ്രത്യേക ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ

രാജ്യത്ത് ഇൻഡിഗോ വിമാന പ്രതിസന്ധി തുടരുന്നു. നിരവധി സർവീസുകൾ വൈകുന്നു. ആയിരത്തോളം സർവീസുകൾ ഇന്നും മുടങ്ങുമെന്ന് ഇൻഡിഗോ അറിയിച്ചു. ഡൽഹി, ചെന്നൈ, ജമ്മു കശ്മീർ വിമാനത്താവളങ്ങളിൽ അർദ്ധരാത്രി വരെയുള്ള സർവീസുകൾ റദ്ദാക്കി. തിരുവനന്തപുരത്തുനിന്നും ഇൻഡിഗോയുടെ 5 വിമാനങ്ങൾ റദ്ദാക്കി. ഡൽഹി, ചെന്നൈ, ഹൈദരാബാദ്, മുംബൈ, ബാംഗ്ലൂർ വിമാനങ്ങളാണ് റദ്ദാക്കിയത്.

പുലർച്ചെ ഒരു മണിക്ക് പോകേണ്ടിയിരുന്ന ഷാർജ വിമാനം വൈകിയാണ് പുറപ്പെട്ടത്. കണ്ണൂരിൽ നിന്ന് 6:05 ന് പുറപ്പെടേണ്ട ഡൽഹി വിമാനവും റദ്ദാക്കി. വിമാനങ്ങൾ വൈകാൻ സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. വരും ദിവസങ്ങളിൽ റദ്ദാക്കലുകളുടെ എണ്ണം കുറയുമെന്നും ഡിസംബർ 10-നും 15-നും ഇടയിൽ സ്ഥിതിഗതികൾ സാധാരണ നിലയിലാകുമെന്നുമാണ് അധികൃതർ പ്രതീക്ഷിക്കുന്നത്.

അതേസമയം, ഇൻഡിഗോ പ്രതിസന്ധിയിൽ ഇന്ത്യൻ റെയിൽവേ പ്രത്യേക ട്രെയിനുകൾ പ്രഖ്യാപിച്ചു. ഇന്നും നാളെയും 6 സ്പെഷ്യൽ ട്രെയിനുകൾ സർവീസ് നടത്തും. പ്രധാന ദീർഘദൂര റൂട്ടുകളിൽ ആണ് സ്പെഷ്യൽ ട്രെയിനുകൾ സർവീസ് നടത്തുക എന്ന് സെൻട്രൽ റയിൽവേ അറിയിച്ചിട്ടുണ്ട്. 37 ട്രെയിനുകളിലായി 116 അധിക കോച്ചുകളും വിന്യസിച്ചിട്ടുണ്ട്.

IndiGo crisis continues in the country: Passengers stranded, Railways announces special trains